പാനൂരിൽ കുഴൽപണം ഒഴുകുന്നു

By | Friday October 13th, 2017

SHARE NEWS

പാനൂർ: പാനൂരിൽ കുഴൽപണം ഒഴുകുന്നു.കുഴൽപണം കവരാനും സംഘങ്ങൾ.പോലീസ് നോക്കുകുത്തി.പാനൂർ മേഖലയിൽ കുഴൽപണം എത്തുന്നതും,അതു കവരുന്നതും തുടർകഥയാകുമ്പോഴും യാതൊരു നടപടിയും കൈകൊളളാൻ കഴിയാതെ പോലീസ് നിസഹരായിരിക്കുകയാണ്.കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഴൽപണ സംഘമാണ് ഈ മേഖലയിൽ പണവുമായി എത്തുന്നത്.കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയെ കാറിൽ തട്ടികൊണ്ടു പോയി ലക്ഷങ്ങൾ കവർന്നിരുന്നു.നിയമവിരുദ്ധമായി എത്തുന്ന പണമായതിനാൽ ആരും പരാതി നൽകാനും മിനകെടാറില്ല.ഇതിനാൽ കവർച്ചാസംഘങ്ങൾ മേഖലയിൽ ശക്തി പ്രാപിക്കുകയാണ്.രാഷ്ട്രീയ അക്രമകേസിൽ പ്രതികളായ സിപിഎം,ബിജെപി ക്രിമിനൽ സംഘങ്ങളാണ് കവർച്ചയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്.

അരയാക്കൂൽ,മൊകേരി,കൈവേലിക്കൽ മേഖലയിലുളള സംഘങ്ങളാണ് ഇതിനു പിന്നിലുളളത്.പണമെത്തുന്ന വിവരം രഹസ്യമായി അറിയാൻ സംവിധാനങ്ങൾ ഒരുക്കുകയും,കെണിയൊരുക്കുകയുമാണ് ഇവർ ചെയ്യുക.ട്രെയിൻ മാർഗം തലശേരി എത്തുന്ന കുഴൽപണ ഏജന്റ് ബസ് മാർഗമാണ് പാനൂരിലെത്തുന്നത്.കൂടുതൽ പണമുണ്ടെങ്കിൽ രാത്രിയിലാണ് ഇടപാട്.ഇതു ആഡംബര കാറുകളിലായി എത്തും.

എലാങ്കോട്,കടവത്തൂർ,പാനൂർടൗൺ,മൊകേരി,ചമ്പാട്, കൈവേലിക്കൽ ഭാഗങ്ങളിലാണ് കുഴൽപണം കൂടുതലായും ഒഴുകുന്നത്.ഗൾഫ് ബിസിനസുകാർ നിയമം കർശനമായതോടെ കുഴൽപണക്കാരെയാണ് പണം ഇടപാടുകൾക്ക് ഏറെയും ആശ്രയിക്കുന്നത്.നോട്ടു നിരോധനത്തിനു ശേഷം കുഴൽപണം ഇടപാട് വർദ്ധിച്ചതായാണ് വിവരം.ഇത്തരം രാജ്യദ്രോഹപരമായ നീക്കത്തിനെതിരെ ഒരു ജാഗ്രതയും പുലർത്താതെ പോലീസും നിലകൊളളുന്നത് വിമർശന വിധേയമായിട്ടുണ്ട്.അടുത്തിടെയായി അഞ്ചോളം കുഴൽപണം കവർച്ച പുറത്തു വന്നെങ്കിലും,ഇക്കാര്യം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ അറിയിക്കാൻ പോലും പാനൂർ പോലീസ് തയ്യാറായിട്ടില്ല.രഹസ്യാന്വേഷണ വിഭാഗവും കണ്ണടച്ചു നിൽക്കുമ്പോൾ മേഖലയിൽ കുഴൽപണം നിർബാധം ഒഴുകുകയാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read