---
title: "പാനൂർ ബോംബ്  സ്ഫോടനക്കേസിൽ  അറസ്റ്റിലായ 3 പേരും റിമാൻ്റിൽ ; മൂന്നരക്കിലോ  വെടിമരുന്നും പിടികൂടി"
english_title: "3 arrested in Panur bomb blast case remanded;Three and a half rounds of ammunition were also seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199666/3-arrested-in-panur-bomb-blast-case-remandedthree-and-a-half-rounds-of-ammunition-were-also-seized"
published_at: "2024-04-18T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66214c878b7c9_mkmkmk.jpg"
keywords: []
---

# പാനൂർ ബോംബ്  സ്ഫോടനക്കേസിൽ  അറസ്റ്റിലായ 3 പേരും റിമാൻ്റിൽ ; മൂന്നരക്കിലോ  വെടിമരുന്നും പിടികൂടി

> **Lead Summary:** **പാനൂർ:** പാനൂർ മുളിയാത്തോട് ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിൽ അറസ്റ്റിലായ 3 പേരും റിമാൻ്റിൽ. മടപ്പളളി സ്വദേശി ബാബു , കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ് , ജിജോഷ് എന്നിവരെയാണ് പാനൂർ സിഐ പ്രേം സദൻ വ്യാഴാഴ്ച രാവിലെ പിടികൂടിയത്.

## Article Content

**പാനൂർ:** പാനൂർ മുളിയാത്തോട് ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിൽ അറസ്റ്റിലായ 3 പേരും റിമാൻ്റിൽ. മടപ്പളളി സ്വദേശി ബാബു , കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ് , ജിജോഷ് എന്നിവരെയാണ് പാനൂർ സിഐ പ്രേം സദൻ വ്യാഴാഴ്ച രാവിലെ പിടികൂടിയത്.

ബാബുവിൽ നിന്നും വെടിമരുന്നെത്തിച്ചത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബാബുവിനായി നടത്തിയ തിരച്ചിലിൽ മൂന്നരക്കിലോ വെടിമരുന്നും പിടികൂടിയിട്ടുണ്ട്.

ഈ കേസ് ചോമ്പാല പൊലീസിന് കൈമാറി. ഇതോടെ പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ 2 പേർ ഇപ്പോഴും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199666/3-arrested-in-panur-bomb-blast-case-remandedthree-and-a-half-rounds-of-ammunition-were-also-seized)