---
title: "മാഹി പാലം: ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഒരുക്കണം"
english_title: "Mahi Bridge: Boat service should be provided as an alternative mode of travel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201144/mahi-bridge-boat-service-should-be-provided-as-an-alternative-mode-of-travel"
published_at: "2024-04-25T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a4fa809d5d_download_(1).jpg"
keywords: []
---

# മാഹി പാലം: ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഒരുക്കണം

> **Lead Summary:** ***മാഹി:*** മാഹി പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി ദേശീയപാത അതോറിറ്റി നടത്തുന്ന പ്രവർത്തിയുടെ ഭാഗമായി പാലം അടച്ചിടുമ്പോൾ ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഏർപ്പെടുത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് നിവേദനത്തിലൂടെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.

## Article Content

***മാഹി:*** മാഹി പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി ദേശീയപാത അതോറിറ്റി നടത്തുന്ന പ്രവർത്തിയുടെ ഭാഗമായി പാലം അടച്ചിടുമ്പോൾ ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഏർപ്പെടുത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് നിവേദനത്തിലൂടെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.

പാലത്തിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ 12 ദിവസത്തോളമാണ് പാലം അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ മാഹിയിൽ നിന്ന് പള്ളൂർ ഭാഗത്തേക്കും തിരിച്ച് മാഹിയിലേക്കുമുള്ള യാത്ര ദുരിതപൂർണ്ണമായിരിക്കും.

പ്രാദേശികമായി നിരവധി പേർ ദിനം പ്രതി യാത്ര ചെയ്യുന്ന മാഹി പാലം അടച്ചിടുമ്പോൾ ബദൽ സംവിധാനമായി പി.ടി.ഡി.സിയുടെ ബോട്ട് സർവ്വീസ് ആരംഭിച്ചാൽ ഇരുവശത്തേക്കും പോവുന്ന യാത്രകാർക്ക് വലിയ സഹായമാവുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201144/mahi-bridge-boat-service-should-be-provided-as-an-alternative-mode-of-travel)