---
title: "പാനൂരിൽ പോളിംഗ് സ്റ്റേഷന് പുറത്തെ പോസ്റ്ററുകളിൽ ഷാഫി പറമ്പിലലെന്നില്ല, ഷാഫി പി മാത്രം ; പരാതിയുമായി യുഡിഎഫ് "
english_title: "In Panur, the posters outside the polling station do not mention Shafi Parambila, only Shafi P;UDAF with complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201196/in-panur-the-posters-outside-the-polling-station-do-not-mention-shafi-parambila-only-shafi-pudaf-with-complaint"
published_at: "2024-04-25T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a91a149283_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ പോളിംഗ് സ്റ്റേഷന് പുറത്തെ പോസ്റ്ററുകളിൽ ഷാഫി പറമ്പിലലെന്നില്ല, ഷാഫി പി മാത്രം ; പരാതിയുമായി യുഡിഎഫ് 

> **Lead Summary:** **പാനൂർ: **പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് പതിക്കുന്ന പോസ്റ്ററുകളിൽ ഷാഫി പറമ്പിൽ എന്നതിന് പകരം ഷാഫി പി എന്ന് തെറ്റായി രേഖപ്പെടുത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് യൂഡിഎഫിൻ്റെ ആരോപണം.

## Article Content

**പാനൂർ: **പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് പതിക്കുന്ന പോസ്റ്ററുകളിൽ ഷാഫി പറമ്പിൽ എന്നതിന് പകരം ഷാഫി പി എന്ന് തെറ്റായി രേഖപ്പെടുത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് യൂഡിഎഫിൻ്റെ ആരോപണം.

പോളിംഗ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് എൽഡിഎഫ് കൃത്രിമം കാണിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു ആരോപിച്ചു. പാനൂർ മേഖലയിലെ ചില ബൂത്തുകളിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് ഇലക്ഷൻ കമ്മീഷനും പരാതി നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201196/in-panur-the-posters-outside-the-polling-station-do-not-mention-shafi-parambila-only-shafi-pudaf-with-complaint)