---
title: "പള്ളിയിൽ നമസ്ക്കാരത്തിനിടെ കടവത്തൂർ സ്വദേശിയായ  മധ്യവയസ്കൻ  കുഴഞ്ഞു വീണു മരിച്ചു"
english_title: "A middle-aged man from Kadavathur fell down and died during namaz in the church"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176361/a-middle-aged-man-from-kadavathur-fell-down-and-died-during-namaz-in-the-church"
published_at: "2024-01-12T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a14927b7fdc_Untitled-2_copy.jpg"
keywords: []
---

# പള്ളിയിൽ നമസ്ക്കാരത്തിനിടെ കടവത്തൂർ സ്വദേശിയായ  മധ്യവയസ്കൻ  കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ***കടവത്തൂർ: *** കടവത്തൂർ ടൗണിലെ വ്യാപാരിയായിരുന്ന അത്തിലൻ്റവിട അബ്ദുൽ സലാം ആണ് കടവത്തൂർ മസ്ജിദുൽ ഹുദയിൽ ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

***കടവത്തൂർ: *** കടവത്തൂർ ടൗണിലെ വ്യാപാരിയായിരുന്ന അത്തിലൻ്റവിട അബ്ദുൽ സലാം ആണ് കടവത്തൂർ മസ്ജിദുൽ ഹുദയിൽ ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

പ്രമുഖ പണ്ഡിതൻ എടപ്പാറ കുഞ്ഞമ്മദ് മൗലവി മകളുടെ ഭർത്താവാണ് സലാം. ഭാര്യ - മൈമൂനത്ത്. സജിദ (കോയമ്പത്തൂർ), റൈഹാനത്ത് (ദുബൈ) എന്നിവർ മക്കളും, അബ്ദുള്ള (കോയമ്പത്തൂർ) ഹംസ കണ്ണോളിൽ (ദുബൈ) എന്നിവർ ജാമാതാക്കളുമാണ്.

മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 9.30 മണിക്ക് കടവത്തൂർ മസ്ജിദുൽ ഹുദയിൽ വെച്ച് നടക്കും. തുടർന്ന് കടവത്തൂർ വലിയ ജുമുഅത് പള്ളിയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176361/a-middle-aged-man-from-kadavathur-fell-down-and-died-during-namaz-in-the-church)