---
title: "കള്ളവോട്ടിന് സാധ്യത ; ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ പരാതി"
english_title: "Possibility of false voting;UDF's complaint to the Chief Election Commissioner that photo ID cards should be checked carefully"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201201/possibility-of-false-votingudfs-complaint-to-the-chief-election-commissioner-that-photo-id-cards-should-be-checked-carefully"
published_at: "2024-04-25T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a97109c001_download_(2).jpg"
keywords: []
---

# കള്ളവോട്ടിന് സാധ്യത ; ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ പരാതി

> **Lead Summary:** **** വടകര ലോകസഭാ മണ്ഡലത്തിലെ പല ഭാഗങ്ങളിലും സ്ഥലത്തില്ലാത്തവരും, മരിച്ചവരുമായ ആളുകളുടെ വോട്ടർ ഐഡി കാർഡുകൾ സിപിഎം പ്രവർത്തകർ ഭയപ്പെടുത്തി വ്യാപകമായി ശേഖരിച്ചെന്ന പരാതിയുമായി യുഡിഎഫ്.

## Article Content

**** വടകര ലോകസഭാ മണ്ഡലത്തിലെ പല ഭാഗങ്ങളിലും സ്ഥലത്തില്ലാത്തവരും, മരിച്ചവരുമായ ആളുകളുടെ വോട്ടർ ഐഡി കാർഡുകൾ സിപിഎം പ്രവർത്തകർ ഭയപ്പെടുത്തി വ്യാപകമായി ശേഖരിച്ചെന്ന പരാതിയുമായി യുഡിഎഫ്.

ഇത് കള്ള വോട്ടുകൾ ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും, ഈ തരത്തിലുള്ള കള്ളവോട്ടുകൾ തടയാൻ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പിലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ.പ്രവീൺ കുമാർ ഇലക്ഷൻ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

എല്ലാ പോളിംഗ് ഓഫീസർമാർക്കും ഫോട്ടോ വെച്ച ഐഡി കാർഡ് അതിസൂക്ഷ്മമായി പരിശോധി ക്കുന്നതിന് വേണ്ട നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201201/possibility-of-false-votingudfs-complaint-to-the-chief-election-commissioner-that-photo-id-cards-should-be-checked-carefully)