Feb 29, 2024 03:20 PM

പാനൂർ:(www.panoornews.in)  ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയോടൊപ്പം ആളറിയാതെ സെൽഫിയെടുത്ത് ഫോട്ടോഗ്രാഫറും, സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുമായ മലയാളി യുവാവ്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സ്പോഷർ രാജ്യാന്തര ഫോട്ടോ പ്രദർശനത്തിലാണ് പാനൂർ സ്വദേശിയായ സിറാജ് വി.പി.കീഴ്മാടത്തിന് അപ്രതീക്ഷിതമായ സൗഭാഗ്യം ലഭിച്ചത്.

ഫൊട്ടോഗ്രഫി ഹോബിയാക്കിയ സിറാജ് ഇന്നലെ ജോലിയുടെ ഇടവേളയിൽ എക്സ്പോഷർ 2024ന് എത്തിയതായിരുന്നു. നല്ല ഫോട്ടോകൾ തേടി അലയുന്നതിനിടെ ഒരു ഹാളിൽ ഏതോ ഷെയ്ഖ് നിൽക്കുന്നത് കണ്ടു. ചുറ്റും വലിയ തിരക്കില്ലെങ്കിലും ഷെയ്ഖിന് സുരക്ഷയൊരുക്കി പൊലീസ് ഇത്തിരി മാറി നിൽക്കുന്നതായി കണ്ടു.

വലിയ ഷെയ്ഖ് ആണെന്ന് മനസ്സിലായ സിറാജ് മറ്റൊന്നും ചിന്തിക്കാതെ ഒരു സെൽഫിയെടുത്തോട്ടെ എന്ന് ഷെയ്ഖ് സുൽത്താനോട് നിഷ്കളങ്കമായി ചോദിക്കുകയായിരുന്നു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ സെൽഫിക്ക് പോസ് ചെയ്തു. രണ്ടു മൂന്ന് സെൽഫി എടുത്തു. അദ്ദേഹത്തിൻറെ കൂടെ ഒരുപാട് പേരുണ്ടായിരുന്നു എല്ലാവരും നല്ല സന്തോഷത്തിലുമായിരുന്നു. അതിൽ ഒരാളോട് ഫോട്ടോ എടുത്തു തരുമോയെന്ന് ചോദിച്ചു. അങ്ങനെ കുറച്ചു ഫോട്ടോ കൂടി എടുത്തു.

വൈകീട്ട് സിറാജ് പരിചയക്കാരനായ ഒരു അറബിയുടെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോയപ്പോൾ അദ്ദേഹത്തിന് ഈസെൽഫികളും മറ്റു ഫോട്ടോകളും കാണിച്ചു. അദ്ദേഹം അദ്ഭുതം കൊണ്ട് തുള്ളിച്ചാടി. 'മാഷാ അള്ളാ, ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയാണല്ലോ ഇത്?! ഇതെങ്ങനെ ഫോട്ടോയെടുത്തു' എന്നൊക്കെ ചോദിച്ചപ്പോഴാണ് സിറാജിന് തൻ്റെ 'ആളറിയാ' സെൽഫിയുടെ പ്രാധാന്യം മനസ്സിലായത്.

യുഎഇയിലെ ഭരണാധികാരികളുടെ എളിമയും ജനകീയതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും, കേരളത്തിലെ ഭരണാധികാരികൾ ഇതൊക്കെ കണ്ടു പഠിക്കണമെന്നുമാണ് വർഷങ്ങളായി ഷാർജ അൽ ജുബൈലിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സിറാജ് പറയുന്നത്.

'Alariya' selfie with the ruler of Sharjah;A native of Panur, who works as a door delivery in Dubai, received an extraordinary selfie

Next TV

Top Stories