തലശേരി:(www.panoornews.in) പഴയകാല ലെയ്ത്ത് കമ്പനിയായ എം എം എഞ്ചിനീയറിങ്ങിന്റെ ഉടമ തലശ്ശേരി ചിറക്കര പാറക്കണ്ടി ദിനേശന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. ഉച്ചക്ക് 12 മണിക്ക് ചിറക്കരയിലെ സ്വന്തം സ്ഥാപനമായ കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞിക്കണ്ണന്‍ വസന്ത ദമ്പതികളുടെ മകനാണ്. റീത്തയാണ് ഭാര്യ. ഗീതിക , ദീപക്ക്, മുരളി എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്‌കാരം ബുധനാഴ്ച രാവില 11 തലശ്ശേരി കണ്ടിക്കല്‍ നിദ്രാതീരത്ത് നടക്കും.
In Thalassery, the owner collapsed and died in the establishment.