പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
1.പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ട കൊട്ടികലാശം നടത്തുന്നതല്ല.
2.പാനൂരിൽ സമാധാനം നിലനിർത്തുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും തെരഞ്ഞെടുപ്പ് ശാന്തമായ അന്തരീക്ഷത്തിൽ നടത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനമെടുത്തിട്ടുള്ളത് .
3 .പാനൂർ ജംഗ്ഷനെ പൂർണമായും ഒഴിവാക്കി എൽഡിഎഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് സമാപന പൊതുയോഗം പൂക്കോം റോഡിലും യുഡിഎഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് സമാപന പൊതുയോഗം കൂത്തുപറമ്പ് റോഡിലും എൻഡിഎ മുന്നണിയുടെ തെരെഞ്ഞെടുപ്പ് സമാപന പൊതുയോഗം പുത്തൂർ റോഡിലും നടത്തുവാനാണ് തീരുമാനമായിട്ടുള്ളത്
4. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അനൗൺസ്മെന്റ് വാഹനങ്ങൾ പാനൂർ ടൗണിലേക്ക് 24/04/2024 തീയ്യതി വൈകുന്നേരം 03.00 മണിക്ക് ശേഷം പ്രവേശിപ്പിക്കുന്നതല്ല.
5.നിയന്ത്രിത സമയപരിധിക്കുള്ളിൽ തന്നെ സമാപനപരിപാടികൾഅവസാനിപ്പിക്കുന്നതാണ് 6ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്
7.ഓരോ രാഷ്ട്രീയ പാർട്ടികളുടെയും സമാപന പരിപാടി സ്ഥലത്ത് മുതിർന്ന നേതാക്കന്മാർചുമതല വഹിക്കേണ്ടതാണ് 8 പോലീസിൻ്റെ ന്യായമായിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും നേതാക്കളും പ്രവർത്തകരും അനുസരിക്കേണ്ടതാണ്
Kotikalasa Mozhivaaki Panur ;3 centers for all 3 political parties to mediate conflict