പാനൂർ:(www.panoornews.in) പ്രമുഖ പണ്ഡിതനും, സുന്നി സംഘടന രംഗത്തെ നിറ സാനിധ്യവും പാനൂർ മഹല്ല് മുൻ വൈസ് പ്രസിഡന്റും, പാനൂർ സുന്നി സെന്റർ സ്ഥാപകനുമായ ടി അലി മുസ്‌ലിയാർ ( 86) ദുബൈയിൽ നിര്യാതനായി.
സമസ്ത ജില്ല മുശാവറ അംഗമായിരുന്നു. പിതാവ് അബ്ദുൽ ഖാദിർ മുസ്ലിയാർ മാതാവ് തയ്യുള്ളതിൽ കുഞ്ഞാമിന ഹജ്ജുമ്മ. ഭാര്യ ഖദീജ, മകൾ ഫാത്തിമ, മരുമകൻ നൗഫൽ സഖാഫി കാപ്പാട് (ദുബായ് ). സഹോദരിമാർ കുഞ്ഞി മറിയം പരേതരായ ആയിശ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ. തിരുവാൽ യു പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാദാപുരം കീഴന ഓറുടെ കീഴിൽ പഠനം നടത്തി.
പിന്നീട് പാനൂർ ജുമുഅത് പള്ളി , കടവത്തൂർ, എലാങ്കോട്, മാകൂൽ പീടിക, പാലത്തായി എന്നിവിടങ്ങളിൽ മുദരിസ് ( മതാധ്യാപകൻ) ആയിരുന്നു. സന്ദർശനത്തിനായി ദുബൈയിൽ എത്തിയ അലി മുസ്‌ലിയാർ അവിടെ വെച്ച് രോഗബാധിതനാവുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം.
Founder of Panur Sunni Center and owner of many disciples T.Ali Musaliyar is no longer remembered;Death in Dubai