മഴകെടുതി മൂലം സർവ്വതും നഷ്ടപ്പെട്ടവരുടെ കണ്ണീര് ഒപ്പാൻ കടവത്തുരിലെ പുഞ്ചിരി കലാകായിക പ്രവർത്തകരും.

By | Monday August 13th, 2018

SHARE NEWS

 

പാനൂർ: മഴകെടുതി മൂലം സർവ്വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീര് ഒപ്പാൻ കടവത്തുരിലെ പുഞ്ചിരി കലാകായിക പ്രവർത്തകരും. വയനാടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്താണ് അവരുടെ വേദനകളിൽ പങ്ക് ചേർന്നത്. സർവ്വതും നഷ്ടപ്പെട്ടവരെ നെഞ്ചോട് ചേർത്ത് പിടിച്ച് പ്രളയത്തിൽ തകർന്ന് പോയവരുടെ വേദയിൽ പങ്ക് ചേരാൻ മുന്നിട്ടിറങ്ങുകയായിരുന്നു പുഞ്ചിരി പ്രവർത്തകർ. ഒറ്റ ദിവസം കൊണ്ടാണ് അംഗങ്ങളിൽ നിന്ന് മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം ശേഖരിച്ചത്.അംഗങ്ങൾ ഉൾപ്പെട്ട വാട്സ് അപ് കൂട്ടായ്മയിൽ കൂടിയായിരുന്നു പ്രവർത്തനങ്ങ് ഏകോപിപ്പിച്ചത്. വയനാട് മേഖലയിലുള്ള വർക്ക് വസ്ത്രങ്ങൾ ആവശ്യമില്ലന്നറിയിച്ചതോടെ ശേഖരിച്ച മുഴുവൻ തുകയ്ക്കും ഭക്ഷണ സാധനങ്ങൾ വാങ്ങുകയായിരുന്നു. പുഞ്ചിരി പ്രസിഡൻ്റ് സജീവൻ ഇടവന, ഷിനോജ് പി, പുഞ്ചിരി ജി.സി സി ഭാരവാഹി ഷൗക്കത്തലി പനങ്ങാട്ട് കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി…

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read