മാലിന്യം കുമിഞ്ഞ് കൂടി മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരവും പുഴയും

By .നൗഷാദ് അണിയാരം: പാനൂർ | Thursday October 19th, 2017

SHARE NEWS
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മലയിൽ നിന്നുദ്ഭവിച്ച് 50 കിലോമീറ്റർ ഒഴുകി  മയ്യഴിപ്പുഴ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ വെച്ചാണ് അറബിക്കടലിൽ ചേരുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലക്കളാണ് പുഴയുടെ ഇരുഭാഗത്തും
 ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നാണ് യൂറോപ്യൻമാർ മുമ്പ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് ചാനൽ ബ്രിട്ടനെയും ഫ്രാൻസിനെയും വേർതിരിച്ചിരുന്നത് പോലെ ഫ്രഞ്ച ധീനതയിലുള്ള മയ്യഴിയെ തൊട്ടടുത്ത ബ്രിട്ടീഷധീന പ്രദേശ ങ്ങളിൽ നിന്ന് വേർതിരിച്ചത് മയ്യഴി പുഴയായിരുന്നു.
 പെരിങ്ങത്തൂർ, കരിയാട്, മോന്താൽ, മാഹി, എന്നീ സ്ഥലങ്ങളിലെ പുഴയോര തീരങ്ങൾ നീളമുളള തീരങ്ങളാണ്     ഇതിൽ മാഹി പാലത്തിന് സമീപം നടപ്പാത നിർമ്മിക്കുകയും കുട്ടികളുടെ പാർക്ക് നിർമ്മിക്കുകയും ചെയ്ത തൊഴിച്ച് ബാക്കിയുള്ള പ്രദേശങ്ങളില്ലെലാം ഒഴിഞ്ഞ് കിടക്കുയും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയുമാണ്.ഒരു കാലത്ത് കളരാവതം മുഴക്കി തള്ളിച്ചാടി ഒഴികിയിരുന്ന പ്പുഴ ഇന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് മൃതാവസ്ഥയാലാണ് അനിയന്ത്രിതമായ മണലൂറ്റലും പുഴയുടെ സൗന്ദര്യത്തെ തെല്ലെന്നുമ്മല്ല ഭംഗം വരുത്തിയത്.
 പുഴയുടെ പ്രധാന തീരമായ പെരിങ്ങത്തൂർ, കരിയാട്, മോന്താൽ തീരങ്ങളിലാണ് മാലിന്യങ്ങൾ ഏറേയും നിക്ഷേപിക്കുന്നത്. പുഴയിൽ നേരിട്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട് കൂടാതെ പുഴയുടെ ചില ഭാഗങ്ങളിൽ വാഹനങ്ങൾ കഴുകുന്നുണ്ട്.ദിനേന ധാരാളം വാഹനങ്ങൾ വൈകുന്നേരങ്ങളിൽ കഴുകുന്നത് പുഴയെ ചെറിയ രീതിയിലൊന്നുമ്മല്ല നശിപ്പിക്കുന്നത്. ഇത് പൂഴമത്സ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
 ഒരു കാലത്ത് വിവിധങ്ങളായ ധാരാളം മത്സ്യങ്ങളാൽ സമൃദ്ധമായിരുന്നു പുഴ എന്നാൽ ഇന്ന് പല മത്സ്യങ്ങളും പുഴയിൽ നിന്ന് പല  അപ്രതിക്ഷ്യമായിരിക്കുകയാണ്.അറവ് മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ആഘോഷവേളകളിൽ ബാക്കി വരുന്ന മാലിന്യങ്ങൾ എന്നിവയാണ് പ്പുഴയിൽ പ്രധാനമായും തള്ളുന്നത്.  പുഴയോട് അടുത്തുള്ള ടൗണുകളിൽ നിന്ന് ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം പ്പുഴയിലേക്ക് തള്ളുന്നുണ്ട് .
    അനിയന്ത്രിതമായ മണലെടുപ്പും പ്പുഴയുടെ ശോഭ കെടുത്തിയിട്ടുണ്ട് മുൻകാലങ്ങളാൽ മണലുകൾ അടിഞ്ഞ് കൂടി വെള്ളത്താൽ സമൃദ്ധമായ പ്പുഴയുടെ പല ഭാഗങ്ങളിലും മണലെടുപ്പ് കാരണംഇന്ന് അഗാഭമായ ഗർത്തങ്ങൾ രുപപെട്ടിരിക്കുകയാണ് പ്പുഴയിൽ  നിന്ന്  വൻതോതിലുള്ള മണലെടുപ്പ് മൂലം വെള്ളം പുഴയിൽ തങ്ങിനിൽകാതെ പെട്ടന്ന് തന്നെ കടലിലേക്ക് ഒഴുകി പോകുകയാണ്.
 ദുർഗന്ധം ശ്വസിച്ച് എത്രനാൾ:-
– – – – – – – – – – – – – – – – – – – – – – – – – – – – –
പെരിങ്ങത്തൂർ ടൗണിന് സമീപം പുഴയുടെ തീരത്ത് താമസിക്കുന്നവർ ഇങ്ങനെ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
 അറവ് മാലിന്യങ്ങളും ഭക്ഷ്യവസ്തുകളുടെ ബാക്കിയും മറ്റ് വസ്തുക്കളും പുഴയിലും പുഴയുടെ തീരത്തും നിക്ഷേപിക്കുന്നത് കാരണം എറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ഇതിന്റെ തീരത്ത് താമസിക്കുന്ന നിവാസികളാണ് മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയത് കാരണം തെരുവ് നായ്കളുടെ ശല്യവും ഇവിടങ്ങളിൽ രൂക്ഷമാണ്. കുട്ടികൾ ഉൾപ്പടെയുള്ള വർക്ക് പകർച്ച വ്യാധി പിടിപെടുമോ എന്ന ഭയത്തിലാണ് ഇവർ ദിനങ്ങൾ തള്ളി നീക്കുന്നത്.
” പുഴയിലും പുഴയുടെ തീരത്തും മാലിന്യ നിക്ഷേപകരെ കണ്ട് പിടിക്കാനായി പല പ്രാവശ്യം പുഴയുടെ തീരത്ത് കാവലിരുന്നതായും ഇങ്ങനെ പല മാലിന്യ നിക്ഷേകരേയും കണ്ടെത്തി നിക്ഷേപിച്ച മാലിന്യം എടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തതായി പുഴയുടെ തീരത്തെ താമസക്കാരിയും പാനൂർ മുൻസിപ്പൽ കൗൺസിലർമാരുമായ ഉമൈസ തിരുവമ്പാടി പറഞ്ഞു. പകൽ സമയത്തെ മാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും അർദ്ധരാത്രിയിൽ ദുരദിഖുകളിൽ നിന്ന് പോലും വാഹനങ്ങളിൽ എത്തി മാലിന്യ നിക്ഷേപം നടത്തുന്ന പ്രവണത അധികരിച്ചതായും ഇതിനെതിരേ കൂട്ടായ പരിശ്രമവും അധികാരികളുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടലും ആവശ്യമാണെന്ന് ഇവർ പറഞ്ഞു.
സുഗന്ധപൂരിതമാക്കാം ഈ തീരത്തെ:-
—————————————————-
വൻതോതിലുള്ള മാലിന്യ നിക്ഷേപവും തെരുവ് നായ്കളുടെ കലപിലയും സാമൂഹ്യ ദ്രോഹികളുടെ വിഹര കേന്ദ്രവുമായി മാറിയ മയ്യഴി പുഴയുടെ തീരങ്ങളെ സുഗന്ധപൂരിതമാക്കാം.
 നീളമുള്ള തീരമുള്ള പെരിങ്ങത്തൂർ പുഴയുടെ തീരങ്ങളിൽ കാടുകൾ വെട്ടി തെളിച്ച് ഇവിടെ കുട്ടികളുടെ പാർക്കും പൂന്തോടങ്ങളും വിശ്രമകേന്ദ്രവും നിർമ്മിക്കാം.
       മുൻ കാലങ്ങളിൽ വിവിധ തരത്തിലുള്ള കണ്ടൽചെടികളാൽ സമൃദ്ധമായിരുന്നു മോന്താൽപ്പുഴയുടെ തീരം എന്നാൽ ഇന്ന് ഇവിടങ്ങളിലെ കണ്ടൽചെടികളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.ഇ വിടങ്ങളിൽ കണ്ടൽചെടികൾ നട്ട് പിടിപ്പിച്ച് പുഴയുടെ തീരത്തിന് പുതിയ മുഖം നൽകാം.
സംരക്ഷിക്കാം മയ്യഴിപ്പുഴയെ :-
– – – – – – – – – – – – – – – – – – – – – – – – – –
 വേനലിലും നിറഞ്ഞ ജലസമൃദ്ധിയാൽ സഭുഷ്ടമായ ഇടതൂർന്ന തെങ്ങിൻ തോപ്പുകൾ നിറഞ്ഞ തീരങ്ങളുള്ള പ്രകൃതി അതിന്റെ എല്ലാ രസ കൂടങ്ങളും ചേർത്ത് സുന്ദരമായി വരച്ച മയ്യഴി പുഴയെ സoരക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കിയും കാതെയും അനിയന്ത്രിതമായ മണലൂറ്റൽ ഉപേക്ഷിച്ചും പൊട്ടിപ്പൊളിഞ്ഞ കരകൾ കരിങ്കൽ ബിത്തി കെട്ടി സംരക്ഷിച്ചും പുഴയെ സംരക്ഷിക്കേണ്ടതുണ്ട്.
      അതുവഴി ദാസനും, ചന്ദ്രികയും, ആൽഫോൻസ് അച്ഛനും വെളിയാങ്കലും, തുമ്പികളും ഉള്ള മുകുന്ദന്റെ ” മയ്യഴിപ്പുഴയുടെ തീരം ,, ശുദ്ധമാക്കാം.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read