കുന്നോത്ത് പറമ്പിൽ മാർബിൾ അട്ടി ദേഹത്ത് വീണ് അദ്ധ്യാപകൻ മരിച്ചു. മരണപ്പെട്ടത് മാഹി എം എം യു പി സ്കൂൾ അധ്യാപകൻ സിജീഷ്….

By | Monday August 5th, 2019

SHARE NEWS

കൊച്ചിയങ്ങാടി സ്വദേശി സിജീഷ്
കുങ്കന്റവിടയാണ് മരണപെട്ടത്. മാഹി MM .UP  അധ്യാപകനാണ്.
ലോഡ് ഇറക്കുമ്പോഴാണ് സംഭവം.

പാനൂരിനടുത്ത
കുന്നോത്തുപറമ്പ് സെൻട്രൽപുത്തൂർ എൽ .പി സ്കൂളിന് സമീപമാണ് അപകടംനടന്നത്.വീട് നിർമ്മാണത്തിനായി സുഹൃത്തുക്കളുമായി ചേർന്ന് ഇതരസംസ്ഥാനത്ത് നിന്നും കൊണ്ടു വന്ന മാർബിൾ ഇറക്കാൻ തൊഴിലാളികളെ സഹായിക്കവെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ നാല് പേർ ചേർന്ന് നേഷണൽ പർമിറ്റ് ലോറിയിൽ മാർബ്ൾ കൊണ്ടുവന്നതായിരുന്നു. ലോഡിറക്കാൻ പരിചയ സമ്പത്തുള്ള തൊഴിലാളികൾ ഇല്ലാഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. സിജീഷിനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലൻ – ലീല ദമ്പതികളുടെ മകനായ സിജീഷ് അവിവാഹിതനാണ്.

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read