മലയോരങ്ങളിൽ ശുദ്ധമായ ചതുപ്പുകളിൽ വളരുന്ന കാട്ടുജാതിക്ക ശുദ്ധജല സംരക്ഷണത്തിനും പ്രകൃതിസംരക്ഷണത്തിനും നൽകുന്ന സംഭാവനകൾ വളരേ വലുതാണ്
ഒരു കാലത്ത് ഇന്ത്യയിൽ 200 ഹെക്ടർ പ്രദേശത്താണ് ഇതു വരേ ചതുപ്പുകൾ കണ്ടെത്തിയിരിക്കുന്നത് ഇപ്പോൾ അത് പകുതിയായി കുറഞ്ഞിരിക്കുകയാണ്.
കാട്ടുജാതിക്കയും അതിന്റെ ശ്വസന വേരുകളും ഭൂമിയിലെ ജീവന്റെ നിലനിൽപിന് വലിയ സംഭാവനയാണ് നൽകുന്നത്. ലെ ഡ് , കാഡ് മിയം, ആഴ്സനിക് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ അർബു ദമുണ്ടാക്കുന്ന ഘന ലോഹങ്ങളുടെ വിഷാംശങ്ങൾ കലർന്ന് മലിന മാകുന്ന മല വെള്ളം തടഞ്ഞു നിർത്തി ശുദ്ധീകരിക്കുന്ന ദൗത്യമാണ് കാട്ടുജാതിക്ക മരങ്ങളുടെ വേരുകൾ പ്രാഥമികമായും നിർവഹിക്കുന്നത്.
വേരുകൾ മാത്രമല്ല കാട്ടുജാതി മരങ്ങളുടെ ഇലകളും വലിയ തോതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുന്നു.ഇലകൾക്ക് വലുപ്പമുള്ളതിനാൽ കാർബൺ ഡൈ ഓക്സൈസ് വലിയ തോതിൽ വലിച്ചെടുക്കാൻ കഴിയും ഇതുവഴി അന്തരീക്ഷ താപനില ക്രമാതീതമായി കുറയുന്നു.
ജാതി എന്ന ഔശ ധഭാഗം ശേഖരിക്കാൻ വേണ്ടി ഇതിന്റെ മര കാമ്പുകൾ മുറിച്ചാണ് ഇതിന്റെ നാശം തുടങ്ങുന്നത് അതൊട്ടപ്പം വൻതോതിൽ നടക്കുന്ന വന നശീകരണവും
പല യൂറോപ്യൻ രാജ്യങ്ങളും പ്രകൃതിസംരക്ഷണത്തിനായി കാട്ടുജാതിക്കയും കണ്ടൽ കാടുകളും നട്ട് ചതുപ്പ് നിലങ്ങൾ സൃഷ്ടിച്ച് സംരക്ഷിക്കുമ്പോൾ ഉള്ളത് നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്.
കേരളത്തിന്റെ ഏറ്റവും തെക്കുഭാഗത്തെ ഓടു ചുട്ട പടുക്ക, ശാസ്താംനട, അരിപ്പ എന്നീ ഭാഗങ്ങളിലും അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഭാഗങ്ങളിൽ മാത്രമായി കാട്ടുജാതിക്ക ചതുപ്പുകൾ ചുരുങ്ങിയിരിക്കുകയാണ്,
എല്ലാം വെട്ടിപിടിക്കാനായി പ്രകൃതിയെ അമിതമായി ചൂശണം ചെയ്യുന്ന പ്രവണത അനുദിനം കൂടി വരുമ്പോൾ ഭൂമിയുടെ സവിശേഷമായ ആവാസ വ്യവസ്ഥയാണ് അതുവഴി വിസ്മൃതിയിലാവുന്നത്