മട്ടന്നൂരിലെ പഴശ്ശി കോവിലകം തകർന്നു വീണു*

By | Sunday August 26th, 2018

SHARE NEWS

ചരിത്ര പ്രസിദ്ധമായ മട്ടന്നൂരിലെ പഴശ്ശി കോവിലകം തകർന്നു വീണു

മട്ടന്നൂർ : കേരളവർമ പഴശ്ശിരാജയുടെ പിന്മുറക്കാർ താമസിച്ചിരുന്ന കണ്ണൂർ മട്ടന്നൂരിലെ ചരിത്ര പ്രസിദ്ധമായ പഴശ്ശി കോവിലകം തകർന്നു വീണു. കോവിലകം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നിലനിൽക്കെ ആണ് കോവിലകത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. നൂറു വർഷത്തിലധികം പഴക്കമുള്ള പഴശ്ശി കോവിലകത്തിന്റെ നാലുകെട്ടും കുളിമുറിയുമാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്നു വീണത്. അവകാശികൾ നാട്ടിലില്ലാത്തതിനാൽ ഏറെകാലമായി കോവിലകം അടച്ചിട്ടിരിക്കുകയായിരു ന്നു. കോവിലകം പൊളിക്കാൻ നീക്കം നടക്കുന്നതിനിടെ ഇതു സംരക്ഷിക്കണം എന്ന ആവശ്യവുമായി നഗരസഭയും നാട്ടുകാരും സർക്കാരിനെ സമീപിച്ചിരുന്നു.ഇതേ തുടർന്ന് പഴശ്ശി കോവിലകം ചരിത്ര സ്മാരകമാക്കുമെന്നു സർക്കാരിന്റെ പ്രഖ്യാപനവും ഉണ്ടായി എന്നാൽ പിന്നീട് ഇതിനു വേണ്ടിയുള്ള തുടർനടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് ഇന്നലെ കോവിലകത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. വില നിശ്ചയിച് കോവിലകം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് പുരാവസ്തു വകുപ്പിന്റെ വിശദീകരണം.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read