---
title: "മാഹിയിൽ വേനലവധി : സ്കൂളുകൾ ഏപ്രിൽ 29 ന് അടച്ച് ജൂൺ 6 ന് തുറക്കും"
english_title: "Summer vacation in Mahi: Schools will close on April 29 and reopen on June 6"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201356/summer-vacation-in-mahi-schools-will-close-on-april-29-and-reopen-on-june-6"
published_at: "2024-04-26T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b7e592c02c_images_(1).jpeg"
keywords: []
---

# മാഹിയിൽ വേനലവധി : സ്കൂളുകൾ ഏപ്രിൽ 29 ന് അടച്ച് ജൂൺ 6 ന് തുറക്കും

> **Lead Summary:** മാഹി:പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു.

## Article Content

മാഹി:പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു.

പുതുച്ചേരി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രഖ്യാപിച്ച തീവ്ര ചൂട് കാലാവസ്ഥ നിർദ്ദേശാനുസരണമാണ് എല്ലാ സർക്കാർ/ സ്വകാര്യ/സി.ബി.എസ്.ഇ സ്കൂളുകൾക്കും ഏപ്രിൽ 29 മുതൽ വേനൽക്കാല അവധി പ്രഖ്യാപിച്ചത്.

സ്കൂളുകൾ ജൂൺ 6 ന് വീണ്ടും തുറക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോ:ഡയറക്ടർ വി.ജി.ശിവഗാമി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201356/summer-vacation-in-mahi-schools-will-close-on-april-29-and-reopen-on-june-6)