കൈപ്പന്തിന്റെ കരുത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങ് “

By | Thursday January 3rd, 2019

SHARE NEWS

പാനൂർ: “കൈപ്പന്തിന്റെ കരുത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങ് ” എന്ന സന്ദേശത്തിൽ നിർധനരായ കാൻസർ രോഗികൾക്കുള്ള ധനസമാഹരണത്തിന്റേയും കായിക പ്രതിഭകൾക്കുള്ള പ്രോത്സാഹനത്തിന്റേയും ഭാഗമായി പാറാട് ഗ്രാമിക ആർട്സ് & സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ഓപ്പൺ കേരള വോളിബോൾ ടൂർണമെൻറ് കുന്നോത്തുപറമ്പ് പഞ്ചായത്താഫീസിന് പരിസരത്തെ മരുന്നൻ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ  പാനൂർ സി.ഐ.വി.വി.ബെന്നി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ മരുന്നൻ യൂസഫ് അധ്യക്ഷനായി.
മുൻമന്ത്രി കെ.പി.മോഹനൻ വിശിഷ്ടാതിഥിയായി.
കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കരുവാൻകണ്ടി ബാലൻ, ആർ. അബ്ദുല്ല മാസ്റ്റർ എന്നിവർ രോഗികൾക്കുള്ള ധനസഹായവിതരണം നടത്തി. പഴയകാല പ്രാദേശിക കളിക്കാരായ കുനിയിൽ ശശി, കെ.പി.ഇബ്റാഹിം എന്നിവരെ എ വി. ബാലൻ, എം.എ.സി.അബ്ദുല്ല എന്നിവർ ആദരിച്ചു. വി.നാസർ, ടി.വി.കുഞ്ഞിക്കണ്ണൻ, എൻ.കെ.അനിൽകുമാർ, പി.കെ.ശാഹുൽ ഹമീദ്, ടി.സി.കുഞ്ഞിരാമൻ,അബ്ദുല്ല പൂതങ്കോട്, സുരേന്ദ്രൻ കുന്നുമ്മൽ, അബൂബക്കർ പുത്തൂർ, ഡോ: എം.കെ.മധുസൂദനൻ ,കെ.എം.അശറഫ് ,അഡ്വ: കെ-സി.അംജത് മുനീർ, റസാഖ് പൂതങ്കോട് സംസാരിച്ചു.
ഇന്ന് നടന്ന  പ്രാദേശിക മത്സരത്തിൽ    സ്പാർക്ക് പേരാവൂരിനെ പരാജയപ്പെടുത്തി കെ.സി.കെ.ചമ്പാട് വിജയികളായി.
ഇന്ന് ഓപ്പൺ കേരള മത്സരത്തിൽ എ.ആർ മോട്ടോർസ് നാദാപുരവും ലീഡേർസ് കുറ്റ്യാടിയും തമ്മിലും പ്രാദേശിക മത്സരത്തിൽ ഗാന്ധി മെമ്മോറിയൽ ഇടയിൽ പീടികയും ക്രസൻറ് ചെറുമോത്തും ഏറ്റുമുട്ടും

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read