കനകമലയിലും ഖനനം;ഭീതിയോടെ നാട്

By | Saturday September 8th, 2018

SHARE NEWS

പാനൂർ:പച്ച ചേല വാരി ചുറ്റി പ്രകൃതി അതിന്റെ എല്ലാ രസ ഛായങ്ങളും തേച്ച് സുന്ദരമാക്കിയ ചരിത്ര സാക്ഷിയായ കനക മലയ്ക്ക് നേരെയും മനുഷ്യന്റെ ലാഭക്കൊതിയുടെ യന്ത്ര കൈ നീളുകയാണ്.
മലക്ക് സമീപത്തായ് നടക്കുന്ന മണ്ണ് ഖനനം നിർമ്മാണ പ്രവൃത്തിയും നിമിത്തം മലക്ക് താഴ് വാരത്ത് താമസിക്കുന്ന മേക്കുന്ന്,പെരിങ്ങത്തൂർ, അണിയാരം, കൊളായി, കീഴ്മാടം , പ്രദേശ വാസികൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
മുമ്പ് സ്വകാര്യ വ്യക്തികൾ ചേർന്ന് മലയിൽ കെട്ടിടം നിർമ്മിക്കാൻ മുന്നോട് വന്നപ്പോൾ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന് മല സംരക്ഷണ സമിതി ഉണ്ടാക്കുകയും  മനുഷ്യചങ്ങല ഉൾപ്പടേയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തിയതിന്റെ ഫലമായി  കെട്ടിട നിർമ്മാണത്തിൽ നിന്ന് വ്യക്തികൾ പിൻമാറുകയാണ് ഉണ്ടായത്.
എന്നാൽ ഇന്ന് മലയുടെ പല ഭാഗത്തും  ഖനനവും കൈയ്യോറ്റവും നടക്കുന്നുണ്ടെങ്കിലും ആരും ഇതിനെതിരേ ശബ്ദമുയർത്താതെ മൗനം പാലിക്കുന്നതിൽ പ്രദേശവാസികളിൽ കടുത്ത നിരാശയാണ് ഉണ്ടാകായിട്ടുള്ളത്.

സാധാരണയിൽ കൂടുതൽ മഴയാണ് ഇപ്രാവശ്യം പെയ്തത് അതോടൊപ്പം മലയിൽ ഖനനവും നടന്നാൽ അത് മലക്ക് താങ്ങാൻ കഴിയാതെ വരുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
പാനൂർ നഗരസഭ പരിധിയിൽ പെട്ട പഴയ പെരിങ്ങളം പഞ്ചായത്തിന്റെ ഭാഗമായ മേക്കുന്നിലാണ് ഇരുന്നൂറ് ഏക്കർ വിസ്തൃതിയിൽ അപൂർവങ്ങളായ ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും വ്യത്യസ്ഥങ്ങളായ പൂമ്പാറ്റകളും നിറഞ്ഞ മല സ്ഥിതി ചെയ്യുന്നത്. മലയിൽ പാറക്കെട്ടുകൾക്കിടയിൽ വാ പിളർന്നുനിൽക്കുന്ന ഗുഹയിലാണ് ഇസ്ലാമിക പ്രബോധനത്തിനായി നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാഖിൽ നിന്ന് പെരിങ്ങത്തൂരിൽ എത്തിയ അലിയ്യുൽഖൂഫി വിശ്രമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

വലിയ ആനപ്പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗുഹയിൽ പുരാതന കാലത്ത് കനക മഹർഷി തപസനുഷ്ടിച്ചിരുന്നതായും ശ്രീരാമൻ വനവാസത്തിലുരുന്ന കാലം ഇവിടെ കനക മഹർഷി  ആതിഥ്യമേകാൻ പൂജദ്രവ്യങ്ങളും മറ്റുമായി സൗകര്യമൊരുക്കിയതായും പറയപ്പെടുന്നു. ശ്രീരാമന് മലയിലെത്താൻ കഴിയാതിരുന്നതിനാൽ പൂജദ്രവ്യങ്ങൾ മലയിൽ കുഴിച്ച് മൂടുകയും  ഇതാണ് പിൻകാലത്ത് മലയുടെ താഴ്‌ഭാഗത്ത് കൂടി വേരിൽ നിന്നും വേനൽ കാലത്തും നിലക്കാത്ത പ്രവാഹിക്കുന്ന ജലധാരയാണെന്നാണ് ഹൈന്ദവ വിശ്വാസികൾ വിശ്വസിച്ച് പോരുന്നത്.
പ്രമുഖ സന്യാസി ശ്രേഷ്നായ ഗുരു നിത്യചൈതന്യ യതി കേരളത്തിലെത്തിയാൽ വിശ്രമത്തിനായി എത്താറുള്ളതും കനകമലയിലെ  ആശ്രമത്തിലായിരുന്നു.
മല കേന്ദ്രീകരിച്ച് പാനൂർ മുൻസിപ്പാലിറ്റിയുടെ ഭാഗമായ പെരിങ്ങളം മേഖലയിലെ അഞ്ചോളം പ്രധാന കുടിവെള്ള പദ്ധതിയും അര ഡസനോളം ചെറിയ കുടിവെള്ള പദ്ധതികളും നിലവിലുണ്ട്.
മലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഖനനം കാരണം മലയുടെ താഴ് വാരത്ത് താമസിക്കുന്ന വലിയ പ്രദേശത്തെ ജനങ്ങൾ ഭീതിയോടെ ഓരോ ദിന രാത്രങ്ങളും കഴിച്ച് കൂട്ടുകയാണ്.
ഒരു നാടിന്റെ രക്ഷാകവചവും  നിറവാർന്ന ചരിത്രവും പേറി നിൽക്കുന്ന മലയെ സംരക്ഷിക്കാൻ അധികൃതർ മുന്നോട്ട് വരണമെന്നും മലക്കും സമീപത്തുമായി നടക്കുന്ന എല്ലാ ഖനനവും നിർത്തി വെക്കാൻ അധികാരികളുടെ ഇടപെട ൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുന്നിന് താഴ് വാരത്ത് പ്രാർത്ഥനയോടെ ഭീതിയിൽ ദിനങ്ങൾ എണ്ണി കഴിയുകയാണ് നൂറ് കണക്കിന് കുടുംബങ്ങൾ.

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read