പാനൂർ: പാനൂർ യു.പി.സ്കൂൾ പ്രധാന അധ്യാപകൻ
ഇ .സുരേഷ്ബാബു വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുകയാണ്…
33 വർഷത്തെ അധ്യാപക ജീവിത പൂർണ്ണമായും നീതി പുലർത്തിയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. ചാരിതാർത്ഥ്യത്തോടെ യും അഭിമാനത്തോടയുമാണ് ഈ വിടപറയൽ.
മികച്ച അദ്ധ്യാപകനാകുന്നത് അവാർഡിലൂടെയോ, അംഗീകാരങ്ങളിലൂടെയൊയല്ല.മറിച്ച്വിദ്യാർത്ഥികളിലും,നാട്ടുകാരിലുസമ്മതനാവൂതിലൂടെയാണ്.
അവാർഡിലും മൂല്യമേറിയ ഈ സമ്മതിയിലൂടെയാണ് താൻ അദ്ധ്യാപനം നടത്തിയ പാനൂർ യു.പി യിൽ നിന്നും ഔദ്യോഗിക ജീവിതം പൂർത്തിയാക്കി പടിയിറങ്ങുന്നത്.
1986ലാണ് അധ്യാപകനായി പാനൂർ യു.പി.യിൽ ജോലിയിൽ പ്രവേശിക്കുന്നത്. പഠിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപകനായതിന്റെ ആഹ്ലാദത്തോടെയാണ് ജോലിയിൽ പ്രവേശിച്ചത്.
1
999 മുതൽപ്രധാനാദ്ധ്യാപകനയശേഷം മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിദ്യായലത്തിന് മികച്ച ഒരു കെട്ടിടം ഉണ്ടാവുക എന്നത്.ആ ആഗ്രഹം മാനേജ്മെന്റ് സഫലമാക്കിയതിന്റെ ആഹ്ലാദത്തോടെയാണ് ഇ.സുരേഷ് ബാബു എന്ന പ്രധാനാദ്ധ്യാപകൻ പാനൂർ യു.പി യുടെ പടിയിറങ്ങുന്നത്. മൂന്ന് കോടിയോളം രൂപ ചിലവഴിച്ചാണ് മാനേജ്മെന്റ് വിദ്യാലയത്തിന് മനോഹരമായ ബഹുനില കെട്ടിടം പണിതത്.
അദ്ധ്യാപകൻ എന്നത് പാഠം പകർന്നു നൽകേണ്ടവരിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല എന്ന ചിന്തയോടെ സർവ്വീസ് ജീവിതം ആരംഭിച്ച സുരേഷ് ബാബു സർവ്വീസ് ജീവിതത്തിലുടനീളം ഈ മൂല്യം ഉയർത്തി പിടിക്കുകയുണ്ടായി.പാനൂരിന്റെസാമൂഹ്യ സാംസ്ക്കാരിക കലാ-കായിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യ കൂടിയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി വലിയൊരു സുഹൃത്ബന്ധത്തിനുടമയാണ്.പാനൂർ ജനമൈത്രീ പൊലീസ് സമിതി അംഗമെന്ന നിലയിൽ ഒട്ടനവധി പ്രവർത്തങ്ങളിൽ അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെയും യുവജനങ്ങളെയും അക്രമവാസനകളിൽ നിന്ന് പിന്തിരിപ്പിക്കാനും പൊലീസിന്റെ ശ്രദ്ധയും മാർഗ്ഗ നിർദേശങ്ങളും നൽകാൻ പാനൂർ ജനമൈത്രീ പൊലീസ് സംഘടിപ്പിച്ച വോളിബോൾ ചെസ് പരിശീലന കേമ്പുകളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതും സുരേഷ് ബാബു മാസ്റ്റർ തന്നെയാണ്.
പാനൂർ യു.പി.സ്ക്കൂൾ പ്രധാനാദ്ധ്യാപക സ്ഥാനത്ത് നിന്ന് മെയ് 31 ന് വിരമിക്കുന്ന ഇ.സുരേഷ് ബാബു മാതൃകാ ദ്ധ്യാപകരുടെ പട്ടികയിൽ പെടുത്താവുന്ന വേറിട്ട മുഖങ്ങളിലെരാളാണ്. വിദ്യാർത്ഥികളിൽ സാമൂഹ്യബോധം സൃഷ്ടിച്ചും കലാ,കായിക മേഖലകളിൽ സജീവമാക്കിയും ഏറെ പ്രശംസ നേടിയ ഈ അദ്ധ്യാപകന്റെ വിരമിക്കൽ വിദ്യാലയത്തിന് മാത്രമല്ല നാടിന് തന്നെ പ്രയാസമാവുകയാണ്.
സമൂഹത്തിന് മുതൽക്കൂട്ടായി മാറേണ്ട വിദ്യാർത്ഥികൾ പലപ്പോഴും സാമൂഹ്യ വിരുദ്ധരായി മാറുന്നവർത്തമാനകാല ഘട്ടത്തിൽ തന്റെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയും സാമൂഹ്യ വിരുദ്ധരാവരുതെന്ന ഉറച്ച പ്രതിജ്ഞയോടെയാണ് ഓരോ വിദ്യാർത്ഥിയേയും ഈ അദ്ധ്യാപകൻ കാത്തു സൂക്ഷിച്ചത്.
എന്നാൽ പ്രതികരിക്കേണ്ട ഘട്ടത്തിൽ ശക്തമായ രീതിയിൽ പ്രതികരിക്കാനും ആവശ്യമായ നടപടികൾ അധികൃതരെ കൊണ്ട് സ്വീകരിപ്പിക്കാനും അദ്ദേഹം മുനിട്ടിറങ്ങി പ്രവർത്തിച്ചിട്ടുമുണ്ട്.
തന്റെ വിദ്യാലയത്തിലെ കുരുന്നു വിദ്യാർത്ഥി തെരുവുനായ പിന്നാലെ ഓടിയതിനെ തുടർന്ന് തളർന്ന് വീണ് മരണപെട്ടപ്പോൾ നഗരത്തിലെ തെരുവുനായകൾക്കെതിരെ നടപടി ആവശ്യപെട്ട് വിദ്യാർത്ഥികളുമായി നഗരസഭാഓഫീസിലെത്തിനടപടിവേഗത്തിലാക്കണമെന്നാവശ്യപെടാനും നടപടി എടുപ്പിക്കാനും സാധിച്ചിരുന്നു.
വിദ്യാലയത്തിനകത്തും പുറത്തും മാതൃകാ വ്യക്തിത്വം പുലർത്തിയ സുരേഷ് ബാബു മാസ്റ്റർ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകനോ പ്രധാനാദ്ധ്യാപകനോ മാത്രമല്ല മറിച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ കഴിയുന്ന തങ്ങളുടെ നല്ല “സഹപാഠികൂടിയായിരുന്നു.
പാനൂർ ഉപജില്ലാ അക്കാദമിക് കൗൺസിൽ സിക്രട്ടറിയായും എച്ച്.എം.ഫോറംസിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വോളിബോൾ ടൂർണ്ണമെന്റുകളിലെ റഫറി കൂടിയാണ് ഇദ്ദേഹം.
പാനൂരിന്റെ അധ്യാപന മേഖലക്ക് സുരേഷ് ബാബു മാഷുടെ അഭാവം തീരാനഷ്ടമാണെങ്കിലും കലാ-കായിക മേഖലക്കും സാമൂഹിക മേഖലക്കും കൂടുതൽ സമയം ചിലവഴിക്കാൻ ഇദ്ദേഹത്തിന് കഴിയുന്നതോടെ ഈ മേഖലക്ക് ഇതൊരു നേട്ടമാകും.