കേരളം ഒരു ഭിന്ന കാലാവസ്ഥ പ്രദേശമായി മാറി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി. പിണറായി വിജയന്. നമ്മുടെ നാടിന്റെ പഴയ കാലവസ്ഥക്ക് വലിയ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. സസ്യസമ്പത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ് അദ്ദേഹം പറഞ്ഞു.’ അന്തരീക്ഷ താപനില ഓരോ വര്‍ഷവും കൂടുകയാണ്. കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ 1984 മുതല്‍ 2009 വരെയുള്ള ഹൈറേഞ്ചിലെ ചൂട് ശരാശരി 1 .46 ശതമാനം വര്‍ധിച്ചതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരള സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ബ്രണ്ണന്‍ കോളേജില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
.ഉഷ്ണതാപവും സൂര്യതാപവും വടക്കെ ഇന്ത്യയിലേത് പോലെ ഇപ്പോള്‍ കേരള ത്തിലും കാണുന്നു.ഇത് കാലാവസ്ഥ വ്യതിയാനം തന്നെയാണ്. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിനുള്ള പ്രദേശിക പരിസ്ഥിതി കാവല്സം ഘമായ ണ് ബി.എം.സി പ്രവര്‍ത്തിക്കേണ്ടതെന്നും. ഇതിനുള്ള നിയമപരമായ അധിധികാരം ബി.എം.സിക്ക് ഉണ്ടന്നും ,അദേഹം പറഞ്ഞു. ആ അധികാരം ഉപയോഗിച്ച് പരിസ്ഥിതി ജൈവവൈവിധ്യ ശോഷണം തടയുന്നതിനും പരിപാലന മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കുന്നതിന് ബി.എം.എ സി ക്ക് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.എം.സികളുടെ ശാക തികരണത്തിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും ഒരു കമ്മിറ്റി എന്ന നിലക്ക് വെറുതെ യോഗം ചേര്‍ന്ന് പിരിയാനുള്ളതല്ലെ ബി.എം.സിയുടെ പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പ്രാദേശിക തല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ബി.എം.സികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു് അറിവുകള്‍ അലമാരകളില്‍ സൂക്ഷിച്ച് വെക്കേണ്ടതല്ലെന്നും അത് നാട്ടിന് പ്രയോജനപ്പെടുന രീതിയില്‍ കൈകാര്യം ചെയ്യണമെന്നും മ ഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു..ചടങ്ങില്‍ മന്ത്രി. കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.