ചമ്പാട്:(www.panoornews.in) ചമ്പാട് ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ താഴെ ചമ്പാട് മഹല്ലിലെ മുതിർന്ന സ്ത്രീകൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.



കൊയിലാണ്ടിയിലെ ഹൗസ് ബോട്ട് സർവീസിലാണ് മുതിർന്നവർ ഒരു ദിനം ആടിയും പാടിയും വേറിട്ടതാക്കിയത്.
താഴെ ചമ്പാട് മഹല്ലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ, മഹല്ലിലെ മുതിർ ന്ന സ്ത്രീകൾക്കായി പ്രത്യേക ഉല്ലാസയാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ തിക്കോടി അകലാ പുഴയിലെ ഹൗസ് ബോട്ടിലാണ് വനിതകൾ കൂട്ടുകൂടി ആടിപ്പാടിയത്.
100ഓളം സ്ത്രീകൾ പങ്കെടുത്തു. സംഗീതം, നൃത്തം ഉൾപ്പടെയുള്ള കലാപരിപാടികൾ, കളികൾ എന്നിവയിലൂടെ യാത്ര അനുസ്മരണീയ അനുഭവമാക്കി മാറ്റുകയും ചെയ്തു.
സാമൂഹിക സേവനത്തിൽ ഏറെ സജീവമായ ബ്രദേഴ്സ്, ഇതിനകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കഴിഞ്ഞിട്ടുണ്ട്. മഹല്ലിലെ മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞയാഴ്ച ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിരുന്നു.
യാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ അംഗത്തെ വി. അബ്ദുൽ സലാം മോമെന്റോ നൽകി ആദരിച്ചു.
ഒ.കെ. റംഷി, ഇംതിയാസ്, അഫസൽ സാറ്റ് വില്ല, ഷാനിർ, സർവാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇനിയും
ഇത്തരത്തിൽ യാത്രകളൊരുക്കുമെന്ന് ചമ്പാട് ബ്രദേഴ്സ് ഭാരവാഹികൾ പറഞ്ഞു.
A funfair was organized for the elderly women of the lower Chambad Mahal under the leadership of the Chambad Brothers.
