ചൊക്ലി:(www.panoornews.in) 2024-25 വർഷത്തെ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ജൂനിയർ റെഡ് ക്രോസ് യൂനിറ്റിനുള്ള ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.



റെഡ് ക്രോസ് ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ താലൂക്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാറിൽ നിന്ന് സ്കൂളിന് വേണ്ടി റെഡ് ക്രോസ് കൗൺസിലർമാരായ പി.സജിത, ടി.ശ്രീഹരി, റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Chokli Ramavilasam Higher Secondary School won the best Indian Red Cross Society award in Kannur district.
