(www.panoornews.in)കെ.പി. മോഹനൻ എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് റീടാർ ചെയ്തും ഇരു വശങ്ങൾ കോൺക്രീറ്റ് ചെയ്തുമാണ് റോഡ് നവീകരിച്ചത്. കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.



പാനുർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷനായി. വാർഡ് കൗൺസിലർ സിഎച്ച്. സ്വാമി ദാസൻ സ്വാഗതം പറഞ്ഞു.
മുൻ ചെയർമാൻ വി.നാസർ മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ
ആഷിഖ ജുംനടീച്ചർ, കെ.പി ഹാജറ,
നിഷിത ചന്ദ്രൻ, നിസാർ പൂക്കോം ,എസ്. കുഞ്ഞിരാമൻ, കുമാരൻ ചാമ്പേത്ത്, സലിം ചാമ്പേത്ത്, പവിത്രൻ തയ്യുള്ള പറമ്പത്ത്, പി.കെ. ശ്രീധരൻ, ടി.നാരായണൻ മാസ്ററർ തുടങ്ങിയവർ സംസാരിച്ചു.
Farewell to the miserable journey; The renovation of the Meethale Pookkom - Kunnoth Peedika road was inaugurated.
