(www.panoornews.in)എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.



നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ. മൃതദേഹം ഹരിപ്പാട് ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Student hangs herself after not getting expected A+
