


11 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 26ന് രാവിലെ 9:30ന് ചമ്പാട് ചോതാവുർ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.
2014 ജനുവരി 1 നും അതിനു ശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും സെലക്ടു ചെയ്യും. യങ് മൈൻഡ്സ് ക്ലബ്ബ് ചമ്പാടും, ജില്ലാചെസ്സ് അസ്സോസിയേഷനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ ഏപ്രിൽ 25 ന് വൈകുന്നേരം 5 മണിക്കുള്ളിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.സനൽ അറിയിച്ചു.
Ph: 8330030420
9496142366
District Chess Championship to be held in Chambad on Saturday
