


ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എം എസ് എസ് വനിതാ വിങ്ങ് ജില്ലാ പ്രസിഡന്റ് കെ.വി റംല ടീച്ചർക്ക് കടവത്തൂർ യൂണിറ്റ് എം എസ് എസും വനിതാ വിങ്ങും ചേർന്ന് ആദരവ് നൽകി. ഡോ. പുത്തൂർ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.കെ മുസ്തഫ മാസ്റ്റർ, ഇ എ നാസർ, ഡോ. എ.പി ഷമീർ, കെ കെ .ഉസ്സൻ കുട്ടി മാസ്റ്റർ,സഫീറഫൈസൽ ,കെ ഹഫ്സ ടീച്ചർ, സി.എച്ച് ജസീല, ഷബാന എൻ കെ പ്രസംഗിച്ചു. ചടങ്ങിൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കടവത്തുർ സ്വദേശിനി ഷാന ഷെറിനെ ആദരിച്ചു. പാനൂർ തിരുവാൽ യു.പി സ്കൂൾ പ്രധാന അധ്യാപികയാണ് കെ.വി റംല ടീച്ചർ. മെയ് 31 നാണ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. കെ.വി റംല ടീച്ചർ, ഷാന ഷെറിൻ പ്രതിവചനം നടത്തി.
KV Ramla teacher bids farewell to official life; now fully engaged in public work
