കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

കളിക്കാൻ സ്ഥലം  വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ  ; 5 സെൻ്റ് സ്ഥലത്ത്  കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി
Apr 22, 2025 09:07 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)പ്രവാസി വ്യവസായിയുടെ കരുതലിൽ പാനൂർ പാലക്കൂലിൽ കുട്ടികൾക്കായി കളിസ്ഥലം ഒരുങ്ങി. പ്രവാസി വ്യവസായിയായ ചിറ്റുളി യൂസഫ് ഹാജിയാണ് കുട്ടികൾക്ക് കളിക്കാനായി 5 സെന്റ് സ്ഥലത്ത് കളിക്കളം ഒരുക്കിയത്

ലഹരിയുടെ പിടിയിൽ പെടുന്ന പുതുതലമുറയ്ക്ക് കളിയും സൗഹൃദവും ആവണം ലഹരി എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് ചിറ്റൂളി യൂസഫ് ഹാജി തന്റെ ഉടമസ്ഥതയിലുള്ള 5 സെന്റ് സ്ഥലത്ത് കളിക്കളം ഒരുക്കിയത്. പ്രദേശത്തെ കുട്ടികൾ തന്നെയാണ് തങ്ങൾക്ക് കളിക്കളം വേണമെന്ന് ആവശ്യവുമായി യൂസഫ് ഹാജിയെ സമീപിച്ചത്. തനിക്ക് ഒരു ലാഭവും ഇല്ലെന്ന് അറിഞ്ഞിട്ടും നാടിനെയും കുട്ടികളെയും ഏറെ സ്നേഹിക്കുന്ന യൂസഫ് ഹാജി കുട്ടികളുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കി

സ്ഥലം വിട്ടു നൽകുകയായിരുന്നു.

പ്രദേശത്തെ കുട്ടികളുടെ ഏറെ കാലത്തെ ഫുട്ബോൾ ഗ്രൗണ്ട് വേണമെന്ന ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.

ചിറ്റ്കോ ഫുട്ബോൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം പാനൂർ പോലീസ് ഇൻസ്പെക്ടർ സുധീർ കല്ലേൻ നിർവഹിച്ചു. തികച്ചും മാതൃകാപരമായ പ്രവർത്തിയാണ് ചിറ്റുളി യൂസഫ് ഹാജിയുടെതെന്ന് അദ്ദേഹം പറഞ്ഞു.

ചിറ്റൂളി യൂസഫ് ഹാജിയുടെ ഈ പ്രവർത്തി മറ്റുള്ളവർക്കും മാതൃകയാണന്ന് നാട്ടുകാർ പറയുന്നു.

ഉദ്ഘാടന ചടങ്ങിൽ സി എച്ച് യുസഫ് അധ്യക്ഷനായി. പി കെ ഷാഹുൽഹമീദ്, ഇ സുരേഷ് ബാബു,എം. വിജിത് കുമാർ, അബ്ദുൾ നാസർ, കെ പി അസീസ് ,കെ വി ഇസ്മയിൽ, റഹീം സഖാഫി, കെ സി സൈനൽ, , കെ കെ മുനവ്വർ, പി പി റിഹാൻ, എം എം ഷഹൽ, ഫഹാം ഫൈസൽ, കെ പി സമീർ, പി സഹൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ദിവസം തന്നെ നിരവധി വിദ്യാർത്ഥികൾ ആണ് കളിക്കളത്തിലേക്ക് എത്തിയത്.

Children asked an expatriate businessman for a place to play; Chittuli Yusuf Haji of Panur built a playground on a 5-cent plot of land and gave it to them.

Next TV

Related Stories
അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

Jul 11, 2025 11:55 AM

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച്...

Read More >>
കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ  സഫരിയ

Jul 9, 2025 01:25 PM

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ...

Read More >>
മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ  സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.

Jul 3, 2025 10:00 PM

മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.

മൊകേരിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭമായി മാതൃകാ ബേക്കറി സ്വീറ്റ്സ് ആൻറ് കാറ്ററിംഗ് യൂണിറ്റ്...

Read More >>
ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

Jun 9, 2025 01:50 PM

ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച്...

Read More >>
മണലാരണ്യത്തിലെ 'അത്ഭുതം' ചൊക്ലിയിലും ; കുനുകുനാ കായ്ച്ച് ഈന്തപ്പഴം

May 27, 2025 08:39 AM

മണലാരണ്യത്തിലെ 'അത്ഭുതം' ചൊക്ലിയിലും ; കുനുകുനാ കായ്ച്ച് ഈന്തപ്പഴം

മണലാരണ്യത്തിലെ 'അത്ഭുതം' ചൊക്ലിയിലും ; കുനുകുനാ കായ്ച്ച്...

Read More >>
Top Stories

News Roundup

//Truevisionall