---
title: "ഒരു പൂമാല അങ്ങോട്ടും, ഒരു പൂമാല ഇങ്ങോട്ടും, ചടങ്ങു തീർന്നു ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം"
english_title: "The wedding of the children of CPM leader M. Prakashan Master and Ponnyam Chandran is a model"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289084/a-wedding-in-thalassery-without-a-single-ounce-of-gold-the-wedding-of-the-children-of-cpm-leader-m-prakashan-master-and-ponnyam-chandran-is-a-model"
published_at: "2025-05-09T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681e2615be3d6_Untitled-1_copy.jpg"
keywords: []
---

# ഒരു പൂമാല അങ്ങോട്ടും, ഒരു പൂമാല ഇങ്ങോട്ടും, ചടങ്ങു തീർന്നു ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

> **Lead Summary:** കതിരുർ:ഒരുതരി പൊന്നിന്റെ അലങ്കാരമില്ലാതെ ഒരു കല്യാണം. കതിരുർ ചുണ്ടങ്ങാ പൊയിലിൽ

## Article Content

കതിരുർ:ഒരുതരി പൊന്നിന്റെ അലങ്കാരമില്ലാതെ ഒരു കല്യാണം. കതിരുർ ചുണ്ടങ്ങാ പൊയിലിൽ

കെ ജലജ കുമാരിയുടെയും പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെയും മകൻ ജെസി നവനീതും എം രമണിയുടെയും മുൻ എം.എൽ.എ എം പ്രകാശൻ മാസ്റ്ററുടെയും മകൾ എം അശ്വതിയുമാണ് ആഢംബരം ഒട്ടുമില്ലാതെ വിവാഹിതരായത്.

പൂമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്. യാതൊരുവിധ ആർഭാടങ്ങളും ഇല്ലാത്ത ഒരു കല്യാണം. സ്വർണ്ണവില അനുദിനം കുതിച്ചുയരുന്ന കാലത്ത് സ്വർണം ഇല്ലാതെയും കല്യാണം കഴിക്കാം എന്നതിന് ഒരു മാതൃകയാവുകയാണ് ഇരുവരുടെയും കുടുംബം.

പൊന്നിന്റെ

കാര്യത്തിൽ മാത്രമല്ല ഇവരുടെ വിവാഹ ക്ഷണക്കത്തിനും ഉണ്ട് പ്രത്യേകത. കീഴ്‌വഴക്കങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടുള്ള വിവാഹ കത്താണ് തയ്യാറാക്കിയത്. എല്ലാ വിവാഹക്ഷണക്കത്തിലും ആദ്യം അച്ഛന്റെ പേരാണ് ഉണ്ടാവുക. എന്നാൽ ഈ ക്ഷണക്കത്തിൽ അമ്മമാർക്കാണ് മുൻഗണന നൽകിയത്.

പരമ്പരാഗത ശൈലിയിൽ നിന്നും മാറി

മാറ്റത്തിന്റെ വഴി വെട്ടി ഒരു വിവാഹം.

തലശ്ശേരി ഓറിയോ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് ദമ്പതിമാർക്ക് ആശംസയർപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289084/a-wedding-in-thalassery-without-a-single-ounce-of-gold-the-wedding-of-the-children-of-cpm-leader-m-prakashan-master-and-ponnyam-chandran-is-a-model)