'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ  നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ
Apr 22, 2025 12:42 PM | By Rajina Sandeep

(www.panoornews.in)  ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

ആർ.കെ.ഫിലിംസിന്റെ ബാനറിൽ റിജേഷ് മുണ്ടയാട് നിർമ്മാണവും, രാജേഷ് കെ. ആർ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച് ഗോപകുമാർ തളിപ്പറമ്പ് സംവിധാനം ചെയ്യുന്ന "ഏകൻ" ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് രാവിലെ കരിയാട് പള്ളിക്കുനിയിൽ വെച്ച് നടന്നു.

കലാരംഗത്തെ ബഹുമുഖ പ്രതിഭയും, പ്രശസ്ത ചലച്ചിത്ര നടനുമായ സുശീൽ കുമാർ തിരുവങ്ങാട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

പൂജ കർമ്മം: രമേശ് കിടഞ്ഞി നിർവ്വഹിച്ചു.

ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ OTT ചിത്രത്തിലൂടെ സമൂഹത്തിൽ നടമാടുന്ന ഉച്ചനീചത്വത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുക കൂടി അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നു.

നാസർ കരിയാട്, രമേശ് കിടഞ്ഞി എന്നിവർ പ്രൊഡക്ഷൻ കൺട്രോളേസായ ചിത്രത്തിന്റെ ചായാഗ്രഹണം സജീഷ് രാഗം മടപ്പള്ളിയും, സുനിത ബാലകൃഷ്ണൻ മേക്കപ്പും നിർവഹിക്കുന്നു.

കലാരംഗത്തും, ചലച്ചിത്ര അഭിനയ രംഗത്തുമായി വർഷങ്ങളോളം വ്യത്യസ്തമായ തന്റെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കണ്ണൂർ ശ്രീലതയോടൊപ്പം, റിജേഷ് മുണ്ടയാട്, പാർവതി എസ് നായർ, രമേശ് കിടഞ്ഞി, നാസർ കരിയാട്, വി.പി.രാജൻ, ശ്രീജു.ടി, ഷിജിന പാനൂർ, ബേബി സിയ പി സിദ്ധാർത്ഥ്, മാസ്റ്റർ ധാർമിക് ദേവ്, ബേബി അഷിമ തുടങ്ങിയവരും അഭിനയിക്കുന്നു.

കടവത്തൂർ, ഒളവിലം, കരിയാട്, മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

The switch-on of the movie 'Ekan' took place; filming in Kadavathur, Mahe and Thalassery areas

Next TV

Related Stories
ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച  ചമ്പാട് നടക്കും

Apr 21, 2025 09:33 AM

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട് നടക്കും

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട്...

Read More >>
കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

Apr 15, 2025 10:20 AM

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ...

Read More >>
ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

Apr 12, 2025 03:55 PM

ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം...

Read More >>
മേജർ രവി ശനിയാഴ്ച  പാനൂരിൽ

Apr 10, 2025 09:05 AM

മേജർ രവി ശനിയാഴ്ച പാനൂരിൽ

മേജർ രവി ശനിയാഴ്ച പാനൂരിൽ...

Read More >>
സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം

Apr 7, 2025 11:44 AM

സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം

സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ...

Read More >>
കുഞ്ഞു കൈകളിൽ വെളിച്ചം ;  സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച  നിറക്കൂട്ട് ക്യാമ്പ് അവിസ്മരണീയമായി

Mar 29, 2025 07:50 PM

കുഞ്ഞു കൈകളിൽ വെളിച്ചം ; സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച നിറക്കൂട്ട് ക്യാമ്പ് അവിസ്മരണീയമായി

സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച നിറക്കൂട്ട് ക്യാമ്പ്...

Read More >>
Top Stories