---
title: "കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം"
english_title: "A little smart boy in tears; Mamunderi village in turmoil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283779/a-little-smart-boy-in-tears-mamunderi-village-in-turmoil"
published_at: "2025-04-16T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff7a3c3fa40_67ff72e256c0a_munavarali.jpg"
keywords: []
---

# കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം

> **Lead Summary:** മിന്നൽ വേഗത്തിൽ പൊന്നുമോൻ്റെ വിയോഗം . നടുക്കം വിട്ടുമാറാതെ ഉറ്റവരും ചങ്ങാതിമാരും. കുടുംബത്തിനോടൊപ്പം വിറങ്ങലിച്ച് വളയം മാമുണ്ടേരി ഗ്രാമവും .

## Article Content

മിന്നൽ വേഗത്തിൽ പൊന്നുമോൻ്റെ വിയോഗം . നടുക്കം വിട്ടുമാറാതെ ഉറ്റവരും ചങ്ങാതിമാരും. കുടുംബത്തിനോടൊപ്പം വിറങ്ങലിച്ച് വളയം മാമുണ്ടേരി ഗ്രാമവും .

മാമുണ്ടേരി നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലിയുടെ മൃതദേഹം വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു .

ബ്ലൂബെറി മരത്തിൽ നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം .

മദ്രസയിൽ പതിവുപോലെ ഇന്ന് രാവിലെമുതൽ ആരംഭിച്ച മദ്രസ പഠനം കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയിരുന്നു പത്ത് വയസ്സുകാരനായ മുനവ്വറലി . മാമുണ്ടേരി പള്ളിക്ക് മുൻവശത്തെ പറമ്പിൽ പള്ളിക്കായി കുഴിച്ച കിണറ്റിന് മുകളിലേക്ക് പടർന്നു പന്തലിച്ച ബ്ലൂബെറി മരത്തിൽ മൊട്ടിട്ട പഴം കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് .

ഇരുമ്പ് ഗ്രിൽസിട്ട് മൂടിയ കിണറ്റിന്റെ മുകളിൽ കയറി നിന്ന് കൊമ്പ് താഴ്ത്തി ബ്ലൂബെറി പറിക്കുന്നതിനിടയിലാണ് വെള്ളം കോരാനായി സ്ഥാപിച്ച അടപ്പ് തെന്നിമാറിയത് .

ഈ വിടവിലൂടെ മുനവ്വറലി ഞൊടിയിണയിൽ കിണറ്റിലേക്ക് പതിക്കുകയായിരുന്നു . കുറച്ച് നേരം ഗ്രിൽസിൽ പിടിച്ച് കുട്ടിത്തൂങ്ങി നിന്നതായും പിന്നീട് പിടിവിട്ട് വെള്ളത്തിലേക്ക് വീഴുകയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറയുന്നുണ്ട് .

കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

ദുരന്തം മദ്രസ വിട്ടു മടങ്ങുന്നതിനിടയിൽ; മുനവ്വറലിയുടെ മരണം കൂട്ടുകാർ നോക്കിനിൽക്കെ

നാദാപുരം : (truevisionnews.com) കളിചിരികളുമായി കൂട്ടുകാരോടൊപ്പം മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആ ദാരുണ ദുരന്തം .

മുനവ്വറലിയുടെ മരണം ഉറ്റവരായ കൂട്ടുകാർ നോക്കിനിൽക്കെ . മാമുണ്ടേരി മദ്രസയിൽ പതിവുപോലെ ഇന്ന് രാവിലെമുതൽ ആരംഭിച്ച മദ്രസ പഠനം കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പത്ത് വയസ്സുകാരനായ മുനവ്വറലി .

മാമുണ്ടേരി പള്ളിക്ക് മുൻവശത്തെ പറമ്പിൽ പള്ളിക്കായി കുഴിച്ച കിണറ്റിന് മുകളിലേക്ക് പടർന്നു പന്തലിച്ച ബ്ലൂബെറി മരത്തിൽ മൊട്ടിട്ട പഴം കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് .

ഇരുമ്പ് ഗ്രിൽസിട്ട് മൂടിയ കിണറ്റിന്റെ മുകളിൽ കയറി നിന്ന് കൊമ്പ് താഴ്ത്തി ബ്ലൂബെറി പറിക്കുന്നതിനിടയിലാണ് വെള്ളം കോരാനായി സ്ഥാപിച്ച അടപ്പ് തെന്നിമാറിയത് .

ഈ വിടവിലൂടെ മുനവ്വറലി ഞൊടിയിടയിൽ കിണറ്റിലേക്ക് പതിക്കുകയായിരുന്നു . കുറച്ച് നേരം ഗ്രിൽസിൽ പിടിച്ച് കുട്ടി തൂങ്ങി നിന്നതായും പിന്നീട് പിടിവിട്ട് വെള്ളത്തിലേക്ക് വീഴുകയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറയുന്നുണ്ട് .

കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്.

വീട്ടിൽ നിന്ന് വളയം താലൂക്ക് ആശുപത്രിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും . വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് .

ചെക്യാട് ആയങ്കി എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുനവ്വറലി. ഉമ്മ; സലീന ഫാത്തിമ സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്. സംസ്കാരം പിന്നീട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283779/a-little-smart-boy-in-tears-mamunderi-village-in-turmoil)