---
title: "വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു"
english_title: "A 10-year-old boy fell into a well and died while climbing a tree to pick blueberries for a picnic."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283740/a-10-year-old-boy-fell-into-a-well-and-died-while-climbing-a-tree-to-pick-blueberries-for-a-picnic"
published_at: "2025-04-16T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff5a0c10741_67ff5588cf6ab_accident.jpg"
keywords: []
---

# വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

> **Lead Summary:** നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി ആണ് മരിച്ചത്.

## Article Content

നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി ആണ് മരിച്ചത്.

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയോട് ചേർന്ന പറമ്പിലെ ബ്ലൂബെറി മരത്തിൽ നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയത്തിനകം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283740/a-10-year-old-boy-fell-into-a-well-and-died-while-climbing-a-tree-to-pick-blueberries-for-a-picnic)