---
title: "സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം"
english_title: "Friends from Panur PR Memorial Higher Secondary School held a Biryani Challenge to help treat their classmates"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281848/friends-from-panur-pr-memorial-higher-secondary-school-held-a-biryani-challenge-to-help-treat-their-classmates"
published_at: "2025-04-07T11:44:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f36da338c30_Untitled-2_copy.jpg"
keywords: []
---

# സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം

> **Lead Summary:** സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹൈസ്ക്കൂളിലെ സഹപാഠി കൂട്ടായ്മ. 1988 ലെ പത്താം ക്ലാസിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് ബിരിയാണി ചലഞ്ച് നടത്തിയത്..

## Article Content

സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹൈസ്ക്കൂളിലെ സഹപാഠി കൂട്ടായ്മ. 1988 ലെ പത്താം ക്ലാസിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് ബിരിയാണി ചലഞ്ച് നടത്തിയത്..

ക്യാൻസർ രോഗമുൾപ്പടെ ബാധിച്ച സഹപാഠികൾക്കായാണ് ചങ്ങാതിക്കൂട്ടം ബിരിയാണി ചലഞ്ച് നടത്തിയത്. പുലർച്ചെ മുതൽ ആരംഭിച്ച ബിരിയാണി ചലഞ്ച് 12 മണിയോടെ പൂർത്തിയായി. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ബിരിയാണി ചലഞ്ചിൽ പങ്കെടുത്തതായി ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് എം.ജയചന്ദ്രൻ പറഞ്ഞു.

മൂവായിരത്തോളം ബിരിയാണികൾ ചലഞ്ചിൻ്റെ ഭാഗമായി തയ്യാറാക്കി. 500 ഓളം അംഗങ്ങൾ ചങ്ങാതിക്കൂട്ടത്തിലുണ്ട്. എല്ലാവരും ഒരേ മനസ്സാലെ ബിരിയാണി ചലഞ്ചുമായി സഹകരിച്ചിട്ടുണ്ടെന്ന് ചങ്ങാതിക്കൂട്ടം ഭാരവാഹിയായ സൗദ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281848/friends-from-panur-pr-memorial-higher-secondary-school-held-a-biryani-challenge-to-help-treat-their-classmates)