---
title: "കുഞ്ഞു കൈകളിൽ വെളിച്ചം ;  സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച  നിറക്കൂട്ട് ക്യാമ്പ് അവിസ്മരണീയമായി"
english_title: "Light in the hands of children; The Nirakoot camp organized at Central Puthur LP School was unforgettable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279920/light-in-the-hands-of-children-the-nirakoot-camp-organized-at-central-puthur-lp-school-was-unforgettable"
published_at: "2025-03-29T19:50:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8023d5bd7a_Untitled-2_copy.jpg"
keywords: []
---

# കുഞ്ഞു കൈകളിൽ വെളിച്ചം ;  സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച  നിറക്കൂട്ട് ക്യാമ്പ് അവിസ്മരണീയമായി

> **Lead Summary:** കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പിൽ എൽ.ഇ.ഡി ബൾബ് ശിൽപശാലയിൽ കുട്ടികൾ സ്വയം നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ അത് കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

## Article Content

കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പിൽ എൽ.ഇ.ഡി ബൾബ് ശിൽപശാലയിൽ കുട്ടികൾ സ്വയം നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ അത് കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

വീടുകളിൽ കേടുവന്ന എൽ.ഇ.ഡികൾ പുനരുപയോഗ* സാധ്യതയുണ്ടെന്നുള്ള തിരിച്ചറിവ് കുട്ടികൾക്കുണ്ടായി. സുബിൻ ലാൽ ( ശങ്കരവിലാസം യു.പി കൂത്തുപറമ്പ് ) ശിൽപശാലക്ക് നേതൃത്വം നൽകി.

ദ്വിദിന സഹവാസ ക്യാമ്പ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഗിജേഷ്.കെ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ടി. സുജില , റോഷിത്ത് . വി.പി, റൂബി.കെ, ഭവ്യ വി. വി , അഭിഷ. എം എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ടി.കെ അജിത സ്വാഗതവും, കെ. സുവീൺ നന്ദിയും പറഞ്ഞു. നാട്ടുപാട്ടിനൊപ്പം എന്ന വിഷയത്തിൽ പ്രജീഷ് വേങ്ങയും, ശാസ്ത്ര കൗതുകം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സനിൽ കുമാർ തോട്ടടയും, ഒറിഗാമി സിനി പാനൂരും, അഭിനയ രസതന്ത്രം സൗമ്യേന്ദ്രൻ കണ്ണംവെള്ളിയും , English Wave പി.കെ ലത കടവത്തൂരും, നിറച്ചാർത്ത് കെ.പി പുരുഷു ചെണ്ടയാടും കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279920/light-in-the-hands-of-children-the-nirakoot-camp-organized-at-central-puthur-lp-school-was-unforgettable)