വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ
Apr 16, 2025 04:06 PM | By Rajina Sandeep

(www.panoornews.in)സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അജിലേഷ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ വ്‌ലോഗര്‍ തൊപ്പിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് നിഹാദ് എന്ന തൊപ്പി സഞ്ചരിച്ച കാര്‍, ബസുമായി ഉരസി എന്നാരോപിച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബസ് ഉടമയോ ജീവനക്കാരോ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. ഇതിനെതിരെ ബസ് ഉടമ രംഗത്തെത്തി.

നിറയെ യാത്രക്കാരുമായി വന്ന കെ എല്‍ 86 ബി 3456 നമ്പര്‍ ബസ് വടകര ബസ് സ്റ്റാന്‍ഡില്‍ വച്ച് തടഞ്ഞുനിര്‍ത്തിയാണ് മുഹമ്മദ് നിഹാദും രണ്ട് സുഹൃത്തുക്കളും ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ ഉപയോഗിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Incident of pointing a gun at private bus workers in Vadakara; Bus owner says he will file a complaint against YouTuber Cap

Next TV

Related Stories
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 10:08 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

ഒരു പൊലീസ് സ്റ്റേഷനും,ആനയും വിവാദങ്ങളിൽ കൊട്ടിക്കയറുകയാണ്. പൊലീസ് സ്റ്റേഷനിൽ ആന കയറിയതാണ് വിവാദത്തിന് കാരണം....

Read More >>
വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

Apr 18, 2025 06:43 PM

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി...

Read More >>
പാനൂരിൽ  കോൺഗ്രസ്  ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 05:50 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് ...

Read More >>
ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ;  മനസു മാറ്റി തിരിച്ചിറക്കി  പൊലീസ്

Apr 18, 2025 05:03 PM

ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ; മനസു മാറ്റി തിരിച്ചിറക്കി പൊലീസ്

ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ; മനസു മാറ്റി തിരിച്ചിറക്കി ...

Read More >>
സഹപാഠിക്കൊപ്പം ഇൻസ്റ്റാഗ്രാം റീൽസ് ; കുറ്റ്യാടിയിൽ  കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Apr 18, 2025 04:27 PM

സഹപാഠിക്കൊപ്പം ഇൻസ്റ്റാഗ്രാം റീൽസ് ; കുറ്റ്യാടിയിൽ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

സഹപാഠിക്കൊപ്പം ഇൻസ്റ്റാഗ്രാം റീൽസ് ; കുറ്റ്യാടിയിൽ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര...

Read More >>
ഓൺലൈൻ തട്ടിപ്പുകാർ കണ്ണൂരിൽനിന്നു മാത്രം  കൊണ്ടുപോയത് 175 കോടി രൂപ ; രജിസ്റ്റർ ചെയ്തത് 200 കേസുകൾ

Apr 18, 2025 03:01 PM

ഓൺലൈൻ തട്ടിപ്പുകാർ കണ്ണൂരിൽനിന്നു മാത്രം കൊണ്ടുപോയത് 175 കോടി രൂപ ; രജിസ്റ്റർ ചെയ്തത് 200 കേസുകൾ

ഓൺലൈൻ തട്ടിപ്പുകാർ കണ്ണൂരിൽനിന്നു മാത്രം കൊണ്ടുപോയത് 175 കോടി...

Read More >>
Top Stories