ചൊക്ലി:(www.panoornews.in) ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. ചൊക്ലി പഞ്ചായത്തിലെ ജസ്‌ന കെ വലിയ പറമ്പത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.



ചൊക്ലി പഞ്ചായത്തിലെ ജസ്‌ന കെ വലിയ പറമ്പത്തിന് നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ സ്‌നേഹവീട് താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ടീച്ചര്‍ നിര്‍വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റീത്ത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നവാസ് പരത്തിന്റവിട, മെഡിക്കല്‍ ഓഫീസര്‍ ഡോ എം നീതു, വികസന സമിതി കണ്‍വീനര്‍ പി മഹേഷ്, സീനിയര്‍ സൂപ്രണ്ട് മിനി, അസിസ്റ്റന്റ് പ്രൊഫസര്‍ കെ പി പ്രേമന്‍, കോളേജ് പിടിഎ പ്രസിഡണ്ട് അനില്‍കുമാര്‍ , പി അശോകന്‍, രതീഷ് കുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡണ്ട് എം.ഒ.ചന്ദ്രന്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി പ്രജുല നന്ദിയും പറഞ്ഞു
Chittilappally Foundation and Chokli Kodiyeri Balakrishnan Memorial Government College join hands; Jasna from Chokli will now rest in Snehaveet
