ചമ്പാട്:(www.panoornews.in) കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവാവ് മാതൃകയായി.ചമ്പാട് സ്വദേശിയായ അവിനേഷ് ആണ് വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നൽകിയത്.



ശിവപുരം കോളാരി സ്വദേശിയായ രാജേഷിൻ്റെ 5000 രൂപ അടങ്ങിയ പേഴ്സ് ഇരിട്ടിക്കടുത്ത്
തന്തോട് വെച്ച് നഷ്ടപ്പെട്ടിരുന്നു പിന്നിട് ഇതുവഴി യാത്ര ചെയ്യുകയായിരുന്ന അവിനാഷിന് പണമടങ്ങിയ പഴ്‌സ് വീണു കിട്ടുകയും ഇരിട്ടി പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ഇരിട്ടി പൊലിസ് സബ് ഇൻസ്പെകർ കെ.ഷറഫുദ്ധീൻ്റെ സാന്നിദ്ധ്യത്തിൽ അവിനാഷ് പേഴ്സിൻ്റെ ഉടമയായ രാജേഷിന് കൈമാറി. അവിനാഷിൻ്റെ സത്യ സന്ധതയെ പൊലീസും അഭിനന്ദിച്ചു.
A young man from Chambad set an example by returning a wallet containing money that was stolen in a car accident
