വടകര:(www.panoornews.in) തിരുവള്ളൂരിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. തിരുവള്ളൂർ മീൻപാലം സ്വദേശി രാമചന്ദ്രനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താഴെ കുന്നത്ത് സുനിൽകുമാറാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പരാതി.



സുനിൽകുമാറിൻ്റെ വീടിന് പരിസരത്ത് വച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ വിവരം അറിയിച്ചത് സുനിൽകുമാറാണെന്ന് പറഞ്ഞ് ഒരു സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്‌തു. ഇതിന് പിന്നിൽ രാമചന്ദ്രനാണെന്നാരോപിച്ചാണ് സുനിൽകുമാർ തൻ്റെ വീട്ടിലെത്തിയത്.
തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ കത്തികൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് രാമചന്ദ്രൻ പോലിസിൽ നൽകിയ പരാതി.സുനിൽകുമാർ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
Complaint of middle-aged man being stabbed in Vadakara
