(www.panoornews.in)മാനസിക വിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു. കടമേരി സ്വദേശി കാക്കോറേമ്മൽ റിജു (40)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ഇവർ താമസിക്കുന്ന കക്കോറേമ്മൽ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.



ബന്ധു ഷിജുവിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസിക വിഷമത്തിൽ ജീവനൊടുക്കിയതെന്ന് സൂചന. വിഷാദ മനോഭാവം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടു വളപ്പിൽ സംസ്കരിക്കും. അച്ഛൻ :കണ്ണൻ, അമ്മ :ശാന്ത ,ഭാര്യ : അഞ്ചു, മകൾ :ആലിയ ,സഹോദരങ്ങൾ :മോനിഷ്, റിജേഷ്
Mental distress; Young man commits suicide in Kadameri
