---
title: "പടിയിറങ്ങും മുമ്പ് പ്രധാനധ്യാപകൻ പ്രദീപ് കിനാത്തിയുടെ സ്വപ്നം സഫലം ; ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററിക്ക് ഇനി സ്വന്തം മ്യൂസിക്ക് ബാൻ്റ്"
english_title: "Before he stepped down, headmaster Pradeep Kinathi's dream came true; Chokli Ramavilasam Higher Secondary now has its own music band."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279179/before-he-stepped-down-headmaster-pradeep-kinathis-dream-came-true-chokli-ramavilasam-higher-secondary-now-has-its-own-music-band"
published_at: "2025-03-26T19:10:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e404877b966_Untitled-3_copy.jpg"
keywords: []
---

# പടിയിറങ്ങും മുമ്പ് പ്രധാനധ്യാപകൻ പ്രദീപ് കിനാത്തിയുടെ സ്വപ്നം സഫലം ; ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററിക്ക് ഇനി സ്വന്തം മ്യൂസിക്ക് ബാൻ്റ്

> **Lead Summary:** **ചൊക്ലി :(www.panoornews.in**രണ്ടു ദിവസത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപകൻ പ്രദീപ്കിനാത്തിയുടെ സ്വപ്നം സാധ്യമായത്. സ്കൂളിന് സ്വന്തമായൊരു മ്യൂസിക്ക് ബാൻറ് ഉണ്ടാക്കുക എന്നതായിരുന്നു പ്രദീപിൻ്റെ ലക്ഷ്യം. ഇതിനുള്ള പരിശീലനം ഒരു വർഷം മുമ്പ് ആരംഭിക്കുകയായിരുന്നു. ചെണ്ട, വയലിൻ, കീബോർഡ്, സംഗീതം എന്നിവയിൽ താത്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി.

## Article Content

**ചൊക്ലി :(www.panoornews.in**രണ്ടു ദിവസത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപകൻ പ്രദീപ്കിനാത്തിയുടെ സ്വപ്നം സാധ്യമായത്. സ്കൂളിന് സ്വന്തമായൊരു മ്യൂസിക്ക് ബാൻറ് ഉണ്ടാക്കുക എന്നതായിരുന്നു പ്രദീപിൻ്റെ ലക്ഷ്യം. ഇതിനുള്ള പരിശീലനം ഒരു വർഷം മുമ്പ് ആരംഭിക്കുകയായിരുന്നു. ചെണ്ട, വയലിൻ, കീബോർഡ്, സംഗീതം എന്നിവയിൽ താത്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി.

**
**

**

**

ഇത്തരത്തിൽ പരിശീലനം പൂർത്തിയാക്കിയ ആർ.വി മ്യൂസിക് ബാൻ്റ് വിദ്യാർത്ഥികളുടെ അരങ്ങേറ്റം സ്കൂൾ അങ്കണത്തിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ നടന്നു. സംഗീത വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് അരങ്ങേറ്റം നടന്നത്.

**
**

**

**

**

**

ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സംഗീത വിഭാഗം ആർവി മ്യൂസിക്ക് ബാൻ്റിൻ്റെ ഉപകരണസംഗീതവും, ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റം ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രസീത് കുമാർ ഗുരു നാഥന്മാരെ ആദരിച്ചു. പ്രധാനധ്യാപകൻ പ്രദീപ് കിന്നാത്തി സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം - എൻ.സ്മിത, സ്റ്റാഫ് സെക്രട്ടറിമാരായ എ.രചീഷ്, ടി.പി ഗിരീഷ് കുമാർ, എസ്.ആർ.ജി കൺവീനർ പി.എം രജീഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും, സി.അസിത നന്ദിയും പറഞ്ഞു. ചെണ്ടയിൽ ചിത്രൻ പാനുണ്ടയും, വയലിനിൽ സിൻ ഷ ധവനീഷും, കീബോർഡിൽ രതീഷ് നിർമ്മല ഗിരിയുമാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. 30 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം മാർച്ച് 29നാണ് പ്രദീപ് കിനാത്തി സ്കൂളിൻ്റെ പടിയിറങ്ങുന്നത്.

**
**

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279179/before-he-stepped-down-headmaster-pradeep-kinathis-dream-came-true-chokli-ramavilasam-higher-secondary-now-has-its-own-music-band)