(www.panoornews.in)ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു.



ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Neighbors brutally murdered in Nadukki; Housewife beaten to death with hammer after argument
