പാനൂർ :(www.panoornews.in) ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് രക്തസാക്ഷിത്വ ദിനാചരണത്തിൽ 'വേണ്ട ലഹരിയും ഹിംസയും' എന്ന സന്ദേശമുയർത്തി ലഹരി സിന്തറ്റിക് മാഫിയകൾക്കെതിരെ മോണിങ് വാക് വിത്ത് ബ്രിഗേഡ് സംഘടിപ്പിച്ചു.



പാനൂർ രാജു മാസ്റ്റർ മന്ദിരം കേന്ദ്രീകരിച്ചു നടന്ന വാക്കിങ് ടൗൺ സ്ക്വയറിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ കെ റുബിൻ അധ്യക്ഷനായി. കെ ഷിന്റു, പി പി ശബ്ന, വിവേക് പവിത്രൻ, അമൽരാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.
No to 'drunkenness and violence'; Morning walk with brigade in Panur
