(www.panoornews.in)പാക്കിസ്ഥാനെതിരിച്ചടിച്ച ഇന്ത്യൻ സൈന്യ ത്തിന് വിശേഷാൽ പൂജയും പ്രാർത്ഥനയുമായി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്.



പയ്യാവൂർ ശിവക്ഷേത്രത്തിലാണ് --ദേവസ്വം മുൻ ചെയർമാൻ ടി.പി. രാജീവൻ്റെ നേത്യത്വത്തിൽ മൃത്യുഞ്ജയഹോമം ഉൾപ്പെടെ യുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തിയത്. കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ പാക്ക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിലാണ് വഴിപാട് നടത്തിയത്.
അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച സ്ഥലമായാണ് പയ്യാവൂർ ശിവക്ഷേത്രം കരുതപ്പെടുന്നത്. പരമശിവൻ സ്വയം ഭൂവായി കുടികൊള്ളുന്ന ക്ഷേത്രമാണിതെന്നും വിശ്വാസമുണ്ട്.
Indian Army's retaliation; Offerings at Payyavoor temple
