കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ
May 9, 2025 08:41 AM | By Rajina Sandeep

(www.panoornews.in)തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷെരീഫ മന്‍സിലില്‍ മുസ്തഫയുടെ മകന്‍ കുട്ടൂക്കന്‍ മുജീബ്(40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ എ.പി.മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇന്നലെ രാത്രി 11.30 ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ.താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠാപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്.

2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു.

തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

Another drug bust in Kannur's Thaliparambil; Two arrested with MDMA by Dansafe

Next TV

Related Stories
കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ  30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ;  വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

May 9, 2025 03:54 PM

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി...

Read More >>
സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

May 9, 2025 03:32 PM

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ...

Read More >>
സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന്  കണ്ണൂരിൽ തുടക്കം

May 9, 2025 02:23 PM

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കം

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ...

Read More >>
കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ  കാറിന് നേരെയും ;  വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ  കടിച്ചുകീറി

May 9, 2025 01:13 PM

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ കടിച്ചുകീറി

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ ...

Read More >>
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

May 9, 2025 11:07 AM

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന്...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:31 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു...

Read More >>
Top Stories