---
title: "കോൺഗ്രസിൽ അപ്രതീക്ഷിത അഴിച്ചുപണി  ; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ "
english_title: "Unexpected reshuffle in Congress; Sunny Joseph becomes KPCC president, Adoor Prakash UDF convener"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288828/unexpected-reshuffle-in-congress-sunny-joseph-becomes-kpcc-president-adoor-prakash-udf-convener"
published_at: "2025-05-08T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cb5b79515f_Untitled-2_copy.jpg"
keywords: []
---

# കോൺഗ്രസിൽ അപ്രതീക്ഷിത അഴിച്ചുപണി  ; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ 

> **Lead Summary:** കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി.

## Article Content

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി.

അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. 2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288828/unexpected-reshuffle-in-congress-sunny-joseph-becomes-kpcc-president-adoor-prakash-udf-convener)