---
title: "അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം"
english_title: "VChief Minister comes to console the family of late Dr. Jayakrishnan Nambiar; IMA condolence meeting to be held in Thalassery tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288870/vchief-minister-comes-to-console-the-family-of-late-dr-jayakrishnan-nambiar-ima-condolence-meeting-to-be-held-in-thalassery-tomorrow"
published_at: "2025-05-08T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ce070e8b1a_Untitled-8_copy.jpg"
keywords: []
---

# അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം

> **Lead Summary:** തലശേരി:അന്തരിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഓർത്തോ പീഡിക് സർജൻ ഡോ.സി.കെ ജയകൃഷ്ണൻ നമ്പ്യാരുടെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാത്രി 9.15ഓടെയാണ് മുഖ്യമന്ത്രി ടൗൺഹാൾ റോഡിലെ പാർവതിയിലെത്തിയത്.

## Article Content

തലശേരി:അന്തരിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഓർത്തോ പീഡിക് സർജൻ ഡോ.സി.കെ ജയകൃഷ്ണൻ നമ്പ്യാരുടെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാത്രി 9.15ഓടെയാണ് മുഖ്യമന്ത്രി ടൗൺഹാൾ റോഡിലെ പാർവതിയിലെത്തിയത്.

സ്പീക്കർ എ എൻ ഷംസീറും ഒപ്പമുണ്ടായിരുന്നു. ഐ.എം.എ യുടെ മുൻ പ്രസിഡൻ്റും, സെക്രട്ടറിയുമായിരുന്ന ജയകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുശോചന യോഗം നാളെ വൈകീട്ട് 6.30ന് ഹോട്ടൽ പേൾവ്യൂവിൽ നടക്കുമെന്ന് ഐ.എം.എ തലശേരി പ്രസി.ഡോ. നദീം അബൂട്ടി, സെക്രട്ടറി ഡോ.ശ്രീജിത്ത് വളപ്പിൽ എന്നിവരറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288870/vchief-minister-comes-to-console-the-family-of-late-dr-jayakrishnan-nambiar-ima-condolence-meeting-to-be-held-in-thalassery-tomorrow)