(www.panoornews.in)കഴിഞ്ഞ ബുധനാഴ്ച ചൈനയിൽ അന്തരിച്ച ഡോക്ടറുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് തലശേരിയിലെ വസതിയിലെത്തിച്ചത്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.



ചൈനയിൽ അന്തരിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ടൗൺഹാൾ റോഡ് പാർവ തിയിൽ ഡോ. സികെ ജയകൃഷ്ണൻ നമ്പ്യാ (54)റുടെ മൃതദേഹം രാവിലെയോടെയാണ് നാട്ടിലെത്തിച്ചത്. അർബുദരോഗത്തെ തുടർന്ന് ചൈനയിലെ ഫുഡാ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരിക്കേ ബുധനാഴ്‌ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശേരി ശാഖയുടെ പ്രസിഡന്റായും, സെക്രട്ടറിയായും പ്രവർത്തിച്ചു.
അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മികച്ച ഐഎംഎ പ്രസിഡന്റിനുള്ള 2022ലെ പുരസ്‌കാരംനേടി. ഐഎംഎ ഭാരവാഹിയായിരിക്കെ ലഹരിക്കെതിരാ യ ബോധവത്കരണത്തിനും തുടക്കമിട്ടു. കൂത്തുപറമ്പ് കോഓപ്പറേറ്റീവ് ആശുപത്രി, ചൊക്ലി മെഡിക്കൽ സെൻ്റർ എന്നിവിടങ്ങ ളിലും ഓർത്തോ സർജനായി സേവനമനു ഷ്ഠിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ മുൻ ഓർത്തോപീഡിക് സർജനായിരുന്നു. ഷാഫി പറമ്പിൽ എം.പി., മുൻ എം.പി.മാരായ കെ.കെ.രാഗേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, സ്‌പീക്കർ എ.എൻ. ഷംസീർ, കെ.പി.മോഹനൻ എം.എൽ.എ, കെ.കെ രാഗേഷ് നഗരസഭാ ചെയർ പേഴ്‌സൺ ജമുനാ റാണി ടീച്ചർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. വൈകീട്ടോടെ സമുദായ ശ്‌മശാനത്തിൽ മൃതദേഹം സംസ്ക്കരിച്ചു.
Dr. C. K. Jayakrishnan Nambiar's ; body cremated
