ഇരിട്ടി;(www.panoornews.in) ബൈക്കിൽ മദ്യം കടത്തുകയായിരുന്ന യുവാവിനെ ഇരിട്ടി റേഞ്ച് എക്സൈസ് സംഘം പിടികൂടി. എരുത്കടവ് സ്വദേശി പ്ലാക്കുഴിയിൽ വീട്ടിൽ പി. അനിഷിനെയാണ് (42) ഗ്രേഡ് അസി. ഇൻസ്പെക്‌ടർ സി.എം.ജയിംസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.



കെ.എൽ 58 എച്ച് 647 സി.ബി.ഇസെഡ് ബൈക്കിൽ കടത്തുകയായിരുന്ന 35 കുപ്പി വിദേശമദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
രഹസ്യവിവരത്തെത്തുടർന്ന് ഉളിക്കൽ കേയാപറമ്പ് ഭാഗത്ത് വെച്ചാണ് അനീഷിനെ പിടികൂടിയത്. നേരത്തെയും ഇയാൾ മദ്യക്കടത്തിനിടെ നിരവധി തവണ പിടിയിലായിട്ടുണ്ട്.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാന്റ് ചെയ്തു. ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷൈബി കുര്യൻ, സിവിൽ ഓഫീസർമാരായ പി.ജി.അഖിൽ, സി. വി.പ്രജിൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Youth arrested for selling liquor on bike in Iritti
