പാനൂർ:(www.panoornews.in) കെ.എസ്.ടി.എയുടെ ടീച്ചേർസ് ബിഗ്രേഡിന്റെ നേതൃത്വത്തിൽ പാനൂർ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അഗവും മുൻസിപ്പൽ കൗൺസിലറുമായ കെ കെ സുധീർകുമാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.



ഉപജില്ലാ സെക്രട്ടറി സന്ദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി റെജില, ജില്ല ജോയിന്റ് സെക്രട്ടറി സി കെ ബിജേഷ്, ജില്ല കമ്മിറ്റി അംഗം കെ റിനീഷ്, കെ ടി ശ്രീവത്സൻ, എം സി ശ്രീധരൻ എന്നിവർ സംസാരിച്ചു. പാനൂർ ഉപജില്ല സെക്രട്ടറി കെ എം സുനലൻ മാസ്റ്റർ സ്വാഗതവും ടീച്ചേർസ് ബ്രിഗേഡ് ക്യാപ്റ്റൻ റോഷിത്ത് നന്ദിയും പറഞ്ഞു.
കെ.എസ്.ടി.എപാനൂർ, ചൊക്ലി ഉപജില്ലകമ്മിറ്റിയുടെനേതൃത്വത്തിൽ ലഘു ലേഖ വിതരണവും നടത്തി.
KSTA Teachers Brigade launches anti-drug campaign at Panur bus stand
