പാനൂർ :(www.panoornews.in)സി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാകയുമേന്തി എം. സ്വരാജ് നയിക്കുന്ന വാഹന ജാഥക്ക് പാനൂർ ഏരിയയിൽ സ്വീകരണം നൽകി. പാർട്ടി പ്രവർത്തകരും നേതാക്കളും കൂത്തുപറമ്പ് നിന്നും വന്ന ജാഥയെ പാത്തിപ്പാലത്ത് വെച്ച് സ്വീകരിച്ചു.



പെരിങ്ങത്തൂർ ടൗണിലെ സ്വീകരണ സമ്മേളനത്തിൽ എം. സുധാകരൻ അധ്യക്ഷനായി. ജാഥ ലീഡർ എം. സ്വരാജ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, ജില്ല സെക്രടറിയേറ്റംഗം പി. ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. പി. മനോഹരൻ സ്വാഗതം പറഞ്ഞു.
CPM state conference; Flag procession receives welcome in Panur
