ചമ്പാട്:(www.panoornews.in) ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് .സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഒരു വടക്കൻ വിഭവ കഥ എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ നൂറോളം വേറിട്ട ഭക്ഷ്യ വിഭങ്ങൾ ഒരുക്കിയിരുന്നു.



കുക്കറി ഷോയിൽ മാത്രം കണ്ടും, കേട്ടുമറിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കും അത് വേറിട്ട അനുഭവമായി.
ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ എത്തിച്ചപ്പോൾ വ്യത്യസ്ഥങ്ങളായ നൂറോളം സ്വാദൂറും വിഭവങ്ങൾ ഒരു വടക്കൻ വിഭവ കഥ എന്ന പേരിൽ സംഘടിപ്പിച്ച റംസാൻ ഭക്ഷ്യമേളയിൽ ഇടം പിടിച്ചു.
ഭക്ഷ്യമേള പുത്തൻ അനുഭവമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മദർ പിടിഎ പ്രസിഡൻ്റ് വി.പി നസീറ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ വി.പി രജിലേഷ് അധ്യക്ഷനായി. അധ്യാപകരായ ഉമേഷ് കോറോത്ത്, സുർജിത്ത് എന്നിവർ നേതൃത്വം നൽകി.
The Ramzan Food Fest 'A Northern Dish Story' organized by Champad West UP School was a unique experience.
